കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തില്‍ ഇറങ്ങുകയാണ്

0

ഇന്ന് ജംഷദ്പൂര്‍ എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമാണ് ജംഷദ്പൂര്‍ എഫ് സി. ആറു തവണ ഏറ്റുമുട്ടിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ജംഷദ്പൂരിനെ തോല്‍പ്പിക്കാന്‍ ആയിട്ടില്ല. ജംഷദ്പൂരിന്റെ പരിശീലകനായ ഓവന്‍ കോയ്ലും കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇതുവരെ പരാജയപ്പെട്ടിട്ടില്ല.സീസണില്‍ വെറും ഒരു വിജയം മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഒക്കെ ഇതിനകം തന്നെ മങ്ങിയിരിക്കുക ആണ്‌. ഇനി ലീഗില്‍ അവസാനത്ത് ആയിപ്പോകുമോ എന്ന ഭയമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പിറകില്‍ ഒഡീഷ കൂടെ ഫോമില്‍ എത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പത്താം സ്ഥാനവും ഭീഷണിയില്‍ ആയിരിക്കുകയാണ്. ഇന്ന് കിബു വികൂന കാര്യമായ മാറ്റങ്ങള്‍ വരുത്തുമോ എന്ന് കണ്ടറിയണം. പരിക്കേറ്റ നിശു കുമാര്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇലവനില്‍ ഉണ്ടാകില്ല. പ്രശാന്ത് ആകും റൈറ്റ് ബാക്കായി ഇറങ്ങുക.

You might also like
Leave A Reply

Your email address will not be published.