മസ്​ജിദുകള്‍ തുറക്കാന്‍ തീരുമാനമായതായ പ്രചാരണങ്ങള്‍ വാസ്​തവവിരുദ്ധമാണെന്ന്​​ ഗവണ്‍മെന്‍റ്​ കമ്യൂണിക്കേഷന്‍ സെന്‍റര്‍ അറിയിച്ചു

0

നവംബര്‍ 15ന്​ പള്ളികള്‍ തുറക്കുമെന്ന രീതിയിലാണ്​ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്​​.

ഒൗദ്യോഗിക സ്രോതസ്സുകളില്‍നിന്നുള്ള വാര്‍ത്തകളേ കണക്കിലെടുക്കാവൂവെന്നും ഉൗഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച്‌​ അവസാനമാണ്​ രാജ്യത്തെ മസ്​ജിദുകള്‍ അടക്കം ആരാധനാലയങ്ങള്‍ അടച്ചത്​. നവംബര്‍ 15നുശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയാകും ഇവ തുറക്കുന്നതില്‍ തീരുമാനമെടുക്കുകയെന്ന്​ സുപ്രീം കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.