പാച്ചല്ലൂർ എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് പഠനോപകരണ വിതരണവും ഹെഡ്മിസ്ട്രസ് എസ് ഷീബ ടീച്ചറെ ആദരിക്കലും
പാച്ചല്ലൂർ എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് പഠനോപകരണ വിതരണവും ഹെഡ്മിസ്ട്രസ് എസ് ഷീബ ടീച്ചറെ ആദരിക്കലും പത്താം ക്ലാസ്സിലും പ്ലസ് ടു വിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. എന്റെ നാട് ചാരിറ്റി പ്രസിഡന്റ് ശ്രീകണ്ഠൻ നായരുടെ അധ്യക്ഷതയിൽ കുടിയ സമ്മേളനം വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു ഉൽഘാടനം ചെയ്യ്തു.ഡി ജയകുമാർ, തിരുവല്ലം ഉദയൻ തിരുവല്ലം ഗവണ്മെന്റ് എൽ പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപിക പ്രസന്ന, പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് എസ് ഷീബ ടീച്ചറെ തിരുവല്ലം ഗവണ്മെന്റ് എൽ പി സ്കൂൾ റിട്ടേർഡ് അധ്യാപിക പ്രസന്ന ആദരിച്ചു. എന്റെ നാട് ചാരിറ്റി പ്രസിഡന്റ് ശ്രീകണ്ഠൻ നായരേ സ്കൂൾ പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ ആദരിച്ചു.. ഫൈസൽ അഞ്ചാംകല്ല്, പദ്മകുമാർ തിരുവല്ലം,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നസീബ്. എസ് സ്വാഗതവും റാഷിദ് കുപ്പച്ചിവിളാകം കൃതജ്ഞതയും പറഞ്ഞു.