നർത്തകി കാവേരി ജി. ശിവകുമാറിന്റെ ശിഷ്യരുടെ അരങ്ങേറ്റം നടന്നു

0

തിരുവനന്തപുരം: ഭരതനാട്യ നര്‍ത്തകിയും കാവേരിസ് ചിലങ്ക സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്‍റെ സ്ഥാപകയുമായ കാവേരി ജി.ശിവകുമാറിന്റെ ശിഷ്യരുടെ അരങ്ങേറ്റം വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ കൂത്തമ്പലത്തില്‍ നടന്നു .
ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും ചലച്ചിത്ര, നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു.കാവേരിയുടെ ഗുരുവായ
വി. മൈഥിലി, കാവേരി ജി. ശിവകുമാർ, സ്വാമി ശിവാമൃതാനന്ദ പുരി തുടങ്ങിവർ സംസാരിച്ചു.പ്രമോദ് പയ്യന്നൂർ,
വി. മൈഥിലി എന്നിവർക്ക് കാവേരി ജി. ശിവകുമാർ ഓണവില്ല് സമ്മാനിച്ചു.സ്വാമി ശിവാമൃതാനന്ദ പുരിയെ ചടങ്ങിൽ ആദരിച്ചു.


വി. മൈഥിലി ആണ് നട്ടുവാങ്കം നടത്തിയത്. കാഞ്ചികാമകോടി ആസ്ഥാന വിദ്വാനും ദൂരദര്‍ശന്‍, ആള്‍ ഇന്ത്യാ റേഡിയോ എന്നിവിടങ്ങലിലെ ആര്‍ട്ടിസ്റ്റുമായ ബോംബെ കെ.ബി. ഗണേഷ് മൃദംഗവും ആള്‍ ഇന്ത്യാ റേഡിയോയിലെയും കോണ്‍ഫ്ളുന്‍സ് എന്ന വൈലിന്‍ ബാന്‍റിന്‍റെ സ്ഥാപകനുമായ ശിവകുമാര്‍ ബി വയലിനും വായിച്ചു .സംഗീതത്തില്‍ റാങ്ക് ജേതാവായ അന്നപൂര്‍ണ്ണ പ്രദീപ് ആലാപനവും നടത്തി.


കൈമനം, പട്ടം, വേട്ടമുക്ക് എന്നിവിടങ്ങളിലാണ് കാവേരിസ് ചിലങ്ക സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് പ്രവര്‍ത്തിച്ചുവരുന്നത്.

You might also like

Leave A Reply

Your email address will not be published.