അണ്ടര്‍- 21 യൂറോ കപ്പ് ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പോര്‍ച്ചുഗല്‍ – ജര്‍മനി ഫൈനല്‍

0

വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ചാമ്ബ്യന്മാരായ സ്പെയിനിനെയും ജര്‍മനി 2 – 1 ന് നെതര്‍ലണ്ട്സിനെയും തോല്‍പ്പിച്ചു.ആറ് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് പോര്‍ച്ചുഗലിന്റെ ഫൈനല്‍ പ്രവേശം. 2 തവണ റണ്ണേഴ്സായ പോര്‍ച്ചുഗല്‍ ഇതുവരെ കിരീടം നേടിയിട്ടില്ല.കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ജര്‍മനി 2 തവണ കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്.ഞായറാഴ്ച രാത്രി 12:30 ന് സ്ലൊവേന്യയിലെ സ്റ്റസൈസ് സ്പോര്‍ട്സ് പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍.

You might also like

Leave A Reply

Your email address will not be published.