ഗസ്സയുടെ കണ്ണീരിന്​ ആരു മറുപടി നല്‍കും? ”ഇന്നല്ലെങ്കില്‍ നാളെ മരിക്കുകയാണെന്ന്​​ അറിയുന്നവര്‍ക്ക്​ എങ്ങനെ പ്രതീക്ഷ പകരാനാണ്​”- ഗസ്സയിലെ കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കുന്നുവെന്ന്​ ഗാര്‍ഡിയന്‍ ലേഖകന്‍

0

”ഇന്നല്ലെങ്കില്‍ നാളെ മരിക്കുകയാണെന്ന്​​ അറിയുന്നവര്‍ക്ക്​ എങ്ങനെ പ്രതീക്ഷ പകരാനാണ്​”- ഗസ്സയിലെ കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കുന്നുവെന്ന്​ ഗാര്‍ഡിയന്‍ ലേഖകന്‍റെ ചോദ്യമെത്തിയപ്പോള്‍ ഇബ്രാഹിം അബ്​ദുവിന്​ കണ്​ഠമിടറി. ”രണ്ടു ദിവസം മുമ്ബ്​ അയല്‍വാസിയുടെ വീട്​ ബോംബിട്ട്​ ചാരമാക്കുന്ന വിഡിയോ അടുത്ത ബന്ധു അയച്ചുതന്നിരുന്നു. അന്നവള്‍ പറഞ്ഞത്​, ഓരോ ദിവസവും ഉറങ്ങാന്‍ കിടക്കുന്നത്​ ഏറ്റവും നല്ല വസ്​ത്രമണിഞ്ഞാണെന്നാണ്​. രാവിലെ ആളുകളെത്തി കാണു​േമ്ബാള്‍ ഉള്ള വസ്​ത്രത്തില്‍ ഖബ്​റില്‍ ​െവക്കാന്‍ അവര്‍ക്ക്​ പ്രയാസം തോന്നില്ലല്ലോ”- സിഡ്​നിയില്‍ താമസിക്കുന്ന അബ്​ദുവിന്‍റെ ഈ വാക്കുകളാണിപ്പോള്‍ 20 ലക്ഷം ജനസംഖ്യയുള്ള ഗസ്സയിലെ ഓരോ ഫലസ്​തീനിയുടെയും മനസ്സ്​. 160 ബോംബര്‍ വിമാനങ്ങള്‍ ആകാശത്തും ടാങ്കുകളും പീരങ്കികളും കരയിലും യുദ്ധക്കപ്പലുകള്‍ കടലിലുമെത്തി ഗസ്സയെന്ന കൊച്ചുമുനമ്ബിനു മേല്‍ അത്യുഗ്ര ശേഷിയുള്ള ബോംബുകളും മിസൈലുകളും സ്​ഫോടക വസ്​തുക്കളും ​നിര്‍ത്താതെ െപയ്യു​േമ്ബാള്‍ ഇതിലേറെ അവര്‍ എന്തു കാത്തിരിക്കാന്‍.ഇസ്​ലാമില്‍ രക്​തസാക്ഷികളുടെ ശരീരം കുളിപ്പിക്കാതെ അവരണിഞ്ഞ വസ്​ത്രത്തില്‍ മണ്ണില്‍ വെക്കുകയാണ്​ പതിവ്​. ഇത്​ തന്നെയും കാത്തിരിക്കുന്നുവെന്നും അതിന്​ ഒരുങ്ങിയിരിക്കണമെന്നുമുള്ള തിരിച്ചറിവിലാണ്​ മറ്റാരെയും പോലെ അബ്​ദുവിന്‍റെ കുടുംബവും കഴിയുന്നത്​.ഗസ്സ മുനമ്ബില്‍ ജനജീവിതം താറുമാറായിട്ട്​ നാളുകളായി. ചെറിയ ഇടവേളകള്‍ മാറ്റിനിര്‍ത്തിയാല്‍ ഗസ്സക്കു മേല്‍ നിരന്തരം മിസൈലുകള്‍ വര്‍ഷിച്ചും സൈനിക നടപടിയെടുത്തും തുടര്‍ ആക്രമണം ഇസ്രായേല്‍ രീതിയാണ്​. 2005ല്‍ കുടിയേറ്റങ്ങള്‍ അവസാനിപ്പിച്ച്‌​ ഗസ്സയുടെ അധികാരം കൈമാറിയത്​ പോലും നരമേധം തുടര്‍ക്കഥയാക്കാനാണെന്ന്​ ഫലസ്​തീനികള്‍ സംശയിക്കുന്നു. വ്യാഴാഴ്​ച മാത്രം ഗസ്സയില്‍ മരിച്ചുവീണത്​ 49 പേര്‍​. ഇതുവരെ മരണത്തിന്​ കീഴടങ്ങിയത്​ 130ലേറെ പേര്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണം നടന്നത്​ എന്നേ വീട്​ നഷ്​ടപ്പെട്ട നിരവധി കുടുംബങ്ങള്‍ അഭയം തേടിയ ക്യാമ്ബിനു മേലാണ്​. ഇവിടെ ആറു കുട്ടികളുടെയും ഒരു സ്​ത്രീയുടെയും മൃതദേഹം മാത്രമാണ്​ ലഭിച്ചത്​. ഇനിയുമേറെ പേരെ കല്‍ക്കൂമ്ബാരത്തിനടിയില്‍നിന്ന്​ വീണ്ടെടുക്കാനുണ്ട്​. അഭയാര്‍ഥി ക്യാമ്ബു പോലും വിടാതെ ബോംബിടുന്ന ഭീകരത കൂടുതല്‍ രൗദ്രമായി മാറു​​േമ്ബാഴും ലോകം നിസ്സംഗമായി നോക്കിനില്‍ക്കുന്നത്​​ ഞെട്ടല്‍ ഇ​രട്ടിയാക്കുന്നു​.വിദേശത്തുകഴിയുന്ന പല കുടുംബങ്ങളും ഫലസ്​തീനിലെ ഉറ്റവരെ നിരന്തരം ഫോണില്‍ വിളിച്ചിട്ടും ലഭിക്കാത്തത്​ വേദന അതിരുകള്‍ കടത്തുന്നു. 1948ലെ കൂട്ട കുടിയിറക്കലില്‍ പല രാജ്യങ്ങളിലായി ചിതറിയവരുടെ വേരുകളിപ്പോഴും ഫലസ്​തീനിലുണ്ട്​​. അവരാണിപ്പോള്‍ മറ്റൊരു ഭീകരതയുടെ ഇരയാകുന്നത്​.ഇറങ്ങിപ്പോകാന്‍ മറ്റു കേന്ദ്രങ്ങളില്ലാത്തവര്‍ ഏത്​ ആക്രമണത്തിന്​ നടുവിലും സ്വന്തം വീടുകളില്‍ ചുരുണ്ടു​കൂടേണ്ടിവരുന്നു. ഇവര്‍ക്കുമേലാണ്​ ഒരു മുന്നറിയിപ്പുമില്ലാതെ ബോംബുകളും ഷെല്ലുകളും വീഴുന്നത്​. ഹമാസിനെ ലക്ഷ്യമി​ട്ടെന്ന്​ പറയു​േമ്ബാഴും മരിച്ചുവീഴുന്നത്​ സാധാരണക്കാര്‍. അര്‍ധരാത്രിയോടെയാണ്​ ആക്രമണം ഏറ്റവും ശക്​തിയാര്‍ജിക്കുന്നത്​. അതിനാല്‍ പിന്നീടുളള രക്ഷാ പ്രവര്‍ത്തനം പോലും മണിക്കൂറുകള്‍ വൈകുംഓരോ കുരുന്നും അനുഭവിക്കേണ്ടിവരുന്ന ഭീകരതയാണ്​ അതിലേറെ ​വലിയ ആധി. കുരുന്നുകളെയും കൂട്ടി പിക്കപ്​ ട്രക്കുകളിലും കഴുതപ്പുറത്തും നടന്നും യു.എന്‍ ക്യാമ്ബുകളില്‍ അഭയം തേടുന്ന കുടുംബങ്ങളുണ്ട്​. അവര്‍ക്കു നേരെ പോലുമുണ്ടാകും ആക്രമണം.ഗസ്സയിലെ പ്രധാന ആശുപത്രികളിപ്പോള്‍ പരിക്കേറ്റവരെ കൊണ്ടു നിറഞ്ഞ നിലയിലാണ്​. ഏറ്റവും വലിയ അല്‍ശിഫ ആശുപത്രിയില്‍ പരമാവധിയിലും ഏറെ കൂടുതലാണ്​ പരിക്കേറ്റവരുള്ളത്​. അവശ്യ മരുന്നുകള്‍ക്കു പോലും ക്ഷാമമനുഭവിക്കുന്ന ഇവിടങ്ങളില്‍നിന്ന്​ മറ്റൊരിട​ത്ത്​ എത്തിക്കുക പ്രയാസം.സൈനിക ആക്രമണത്തിന്​​ പിന്തുണ ലഭിക്കാന്‍ സര്‍ക്കാര്‍ സ്​പോണ്‍സര്‍ഷിപ്പില്‍ വര്‍ഗീയ വികാരവും ഇളക്കിവിടുന്നത്​ തങ്ങളുടെ ജീവിതം കൂടുതല്‍ ദുരന്തമാക്കുമെന്ന ആധിയിലാണ്​ ഫലസ്​തീനികള്‍. വെസ്റ്റ്​ ബാങ്കിലും ലോഡിലും മറ്റു പട്ടണങ്ങളിലും തീവ്ര വലതുപക്ഷങ്ങള്‍ ഫലസ്​തീനികള്‍ക്കു

You might also like

Leave A Reply

Your email address will not be published.