ഗസ്സക്കുമേല്‍ ഇസ്രായേല്‍ ആക്രമണം ഇനിയും ശക്​തമായി തുടരുമെന്ന്​ പ്രധാനമന്ത്രി ബിന്‍യമിന്‍ നെതന്യാഹു

0

ഹമാസാണ്​ ആക്രമണം തുടങ്ങിയതെന്നും ആവശ്യമെന്നു തോന്നുന്നിടത്തോളം അത്​ തുടരുമെന്നും നെതന്യാഹു പറഞ്ഞു. ശനിയാഴ്​ച യു.എസ്​ പ്രസിഡന്‍റ് ജോ ബൈഡനുമായി ടെലിഫോണില്‍ നടത്തിയ സംഭാഷണത്തിനു ശേഷമാണ്​ ആക്രമണം കനപ്പിക്കുമെന്നും ഉടനൊന്നും അവസാനിപ്പിക്കില്ലെന്നും പ്രഖ്യാപിച്ചത്​.ഹമാസ്​ റോക്കറ്റാക്രമണം അവസാനിപ്പിക്കണമെന്ന്​ ഫലസ്​തീന്‍ പ്രസിഡന്‍റ്​ മഹ്​മൂദ്​ അബ്ബാസിനെ നേരിട്ടുവിളിച്ച്‌​ ആവശ്യപ്പെട്ട ബൈഡന്‍ ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം സ്വയം പ്രതിരോധത്തിന്‍റെ ഭാഗമാണെന്നും അതിന്​ ശക്​തമായ പിന്തുണ നല്‍കുന്നുവെന്നും ​പ്രഖ്യാപിച്ചിരുന്നു.നെതന്യാഹുവിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ഞായറാഴ്ച ഗസ്സയില്‍ നടന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. തീര പ്രദേശങ്ങളില്‍ നടന്ന ബോംബുവര്‍ഷത്തില്‍ നാലു ഫലസ്​തീനികള്‍​ കൊല്ലപ്പെട്ടു. 41 കിലോമീറ്റര്‍ നീളത്തിലും പരമാവധി 10 കിലോമീറ്റര്‍ വരെ വീതിയിലുമുള്ള ഗസ്സയുടെ മറ്റു മേഖലകള്‍ കേന്ദ്രീകരിച്ചും ശക്​തമായ

You might also like

Leave A Reply

Your email address will not be published.