അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യെ സ​ഹാ​യി​ക്കാ​ന്‍ എ​ല്ലാ​വ​രും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത് സ്ഥാ​ന​പ​തി ജാ​സിം ഇ​ബ്രാ​ഹീം അ​ല്‍ നാ​ജിം പ​റ​ഞ്ഞു

0

കു​വൈ​ത്ത്​ സി​റ്റി: ‘ഇ​ന്ത്യ-​കു​വൈ​ത്ത്​ ബ​ന്ധ​വും മാ​നു​ഷി​ക​സ​ഹാ​യ​വും’ എ​ന്ന വി​ഷ​യ​ത്തി​ല്‍ തി​ലോ​ത്ത​മ ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ച​ര്‍​ച്ച​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ല്‍ വി​വി​ധ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ല്‍ നി​രു​പാ​ധി​ക സ​ഹാ​യ സ​ഹ​ക​ര​ണം ന​ല്‍​കി​യ രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. കോ​വി​ഡി​െന്‍റ ഒ​ന്നാം ത​രം​ഗ സ​മ​യ​ത്ത് കു​വൈ​ത്തി​ന് കൈ​ത്താ​ങ്ങാ​യി ഇ​ന്ത്യ തു​ട​ക്കം​മു​ത​ല്‍ നി​ല​കൊ​ണ്ടു. നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ ഇ​ന്ത്യ കു​വൈ​ത്തി​ലേ​ക്ക് അ​യ​ച്ചു.ര​ണ്ട്​ ല​ക്ഷം ഡോ​സ് വാ​ക്സി​നും കു​വൈ​ത്തി​ലേ​ക്ക് അ​യ​ച്ചു​ന​ല്‍​കി​യെ​ന്ന്​ അ​ദ്ദേ​ഹം അ​നു​സ്​​മ​രി​ച്ചു. ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ ക​ട​ന്നു​പോ​കു​ന്ന​ത്.കു​വൈ​ത്ത്​ ഇ​ന്ത്യ​ക്ക്​ മെ​ഡി​ക്ക​ല്‍ സ​ഹാ​യം അ​യ​ക്കു​ന്ന​ത്​ തു​ട​രു​ക​യാ​ണ്.

You might also like

Leave A Reply

Your email address will not be published.