ഒരു വര്‍ഷം നീണ്ട നിര്‍ത്തിവെയ്‌പ്പിന് വിരാമമിട്ട് ഹറമൈന്‍ പാതയില്‍ ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ വീണ്ടും സര്‍വീസുകള്‍ വീണ്ടും തുടങ്ങി

0

ജിദ്ദ: മദീന, ജിദ്ദ, റാബിഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ അഭിമാന പദ്ധ്വതിയായ ഹറമൈന്‍ ഹൈസ്പീഡ് റെയില്‍ വേയില്‍ കൊറോണാ വൈറസ് വ്യാപന ഭീതിയെ തുടര്‍ന്ന് 2020 മാര്‍ച്ച്‌ പതിനൊന്നിനായിരുന്നു സര്‍വീസുകള്‍ നിര്‍ത്തി വെച്ചത്.ജിദ്ദാ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് റെയില്‍വെ സ്റ്റേഷനില്‍ നിന്നായിരുന്നു സര്‍വീസുകളുടെ പുനരാരംഭം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിച്ചു. ജിദ്ദാ ഗവര്‍ണര്‍ മിശ്‌അല്‍ ബിന്‍ മാജിദ് രാജകുമാരനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.2018 ഒക്ടോബര്‍ പതിനൊന്നിനാണ് ഹറമൈന്‍ റെയില്‍വേ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്തതെങ്കിലും 2019 സെപ്റ്റംബര്‍ 29 ന് ജിദ്ദയിലെ സുലൈമാനിയ്യ സ്റ്റേഷനിലുണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് രണ്ടര മാസം സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. അഗ്നിബാധയില്‍ കേടുപാടുകള്‍ സംഭവിച്ച ജിദ്ദ സുലൈമാനിയ സ്റ്റേഷന്റെ പുനര്‍ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സര്‍വീസുകള്‍ ജിദ്ദ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് സ്റ്റേഷനില്‍ വെച്ച്‌ പുനരാരംഭിച്ചത്.ഇതോടെ 450 കിലോമീറ്ററില്‍ നീണ്ടു കിടക്കുന്ന ഹറമൈന്‍ റെയില്‍വേയില്‍ വീണ്ടും ട്രെയിനുകളുടെ കുതിപ്പും ചൂളം വിളിയും ഉയരുകയായി. വിശുദ്ധ നഗരങ്ങളെ അതിവേഗം ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകള്‍ റംസാന്‍ അടുത്തെത്തിയ സാഹചര്യത്തില്‍ വീണ്ടും സജീവമായത് സാധാരണ യാത്രക്കാര്‍ക്കും തീര്‍ത്ഥാടകര്ക്കും വ്യാപാരികള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്.മക്ക, മദീന, ജിദ്ദാ കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട്, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നീ സ്റ്റേഷനുകളില്‍ കൂടിയാണ് സര്‍വീസുകള്‍ പുതിയ സര്‍വീസുകള്‍. ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷന്റെ പണി ഹജ്ജിന് മുമ്ബായി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. റംസാന്‍ ആരംഭിക്കാന്‍ കഷ്ടിച്ച്‌ ഒരു മാസം മാത്രമാണ് ബാക്കി, ഹജ്ജിന് മൂന്ന് മാസങ്ങളും. അതിനിടയില്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് പൂര്‍ണ തോതിലാകാനാണ് പരിപാടി.മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഹറമൈന്‍ ട്രെയിന്‍ പുനരാരംഭിക്കുമ്ബോള്‍ ഉയര്‍ന്ന ഗുണ നിലവാരവും സുരക്ഷയും തീര്‍ത്തും ഉറപ്പാക്കിയ ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിച്ചതെന്ന് അധികൃതര്‍ വിവരിച്ചു. അതോടൊപ്പം, ബന്ധപ്പെട്ട വിഭാഗങ്ങള്‍ നിര്‍ദേശിക്കുന്ന കൊറോണാ പ്രോട്ടോക്കോളുകള്‍ കണിശമായി നടപ്പാക്കും. കൊറോണ വൈറസ് പടരാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനും സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരിപാലിക്കുന്നതിനുമുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അതിനനുസൃതമായ സംവിധാനങ്ങളോടെയാണ് സര്‍വീസ് പുനരാരംഭിച്ചത്

You might also like

Leave A Reply

Your email address will not be published.