ദോഹ:
കാരണം വാഹനമോടിക്കുേമ്ബാള് നിങ്ങള്‍ ൈഡ്രവര്‍ മാത്രമാണ്. ഡ്രൈവിങ്ങില്‍ ഏറെ ശ്രദ്ധവേണമെന്നാണ് ഗതാഗതവകുപ്പും പറയുന്നത്. ബോധവത്കരണമടക്കമുള്ള പരിപാടികളും ഉന്നതനിലവാരത്തിലുള്ള റോഡ് സൗകര്യങ്ങളും അപകടങ്ങള്‍ കുറയാനും അതുമൂലമുള്ള മരണങ്ങള് കുറയാനും കാരണമായിട്ടുണ്ട്. രാജ്യത്ത് വാഹനാപകടത്തെ തുടര്‍ന്നുള്ള മരണം കുറഞ്ഞതായും വകുപ്പ് അധികൃതര്‍ പറയുന്നു. 2019നെ അപേക്ഷിച്ച് 2020ല്‍ ഇത്തരത്തിലുള്ള മരണങ്ങള് കുറഞ്ഞതായി ഗതാഗതവകുപ്പ് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഗതാഗത ബോധവത്കരണവിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഥി അല്‍ ഹജ്രിയാണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്.ഗതാഗതവകുപ്പ് ജനറല്‍ ഡയറക്ടേററ്റിെന്റ 2020ലെ കണക്കുകള്‍ പ്രകാരം 2020ല്‍ 138 മരണങ്ങളാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇതില്‍ 69 പേരും മോട്ടോര്‍ ൈസക്കിള്‍ ഓടിച്ചവരായിരുന്നു. 26 പേര് മറ്റ് വാഹനയാത്രക്കാരായിരുന്നു. 43 പേരാകട്ടെ കാല്‍നടക്കാരും. എന്നാല്‍ 2019ല്‍ വാഹനാപകടത്തെ തുടര്‍ന്ന് 154 പേരാണ് മരിച്ചത്. 2015ല്‍ അപകടമരണം 227 ആയിരുന്നു. 2019ല്‍ ഇത് ഏറെ കുറഞ്ഞ് 154 ആയി. 2016ലെ റോഡപകടങ്ങള്‍ 178 ആണ്. 2017ല്‍ ഇത് 177 ആയി. 2018ല്‍ ഇത് 168 ആയിമാറുകയും ചെയ്തു.കഴിഞ്ഞവര്‍ഷം നടന്ന 90.1 ശതമാനം അപകടങ്ങളും നിസ്സാരമായിരുന്നു. അതായത് ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ചെറിയ അപകടങ്ങള്‍ 7155 ആയിരുന്നു. 8.2 ശതമാനം അപകടങ്ങളും, അതായത് 648 എണ്ണം ഗുരുതരസംഭവങ്ങളായിരുന്നു. ആകെയുള്ള മരണം 1.7 ശതമാനമാണ്. അതായത് 138 മരണങ്ങള്. വാഹനാപകടങ്ങളുടെ പ്രധാന കാരണമായി കണ്ടെത്തിയത് അശ്രദ്ധയോടെയുള്ള ൈഡ്രവിങ്ങാണ്. ഇക്കാരണത്താലാണ് ആകെയുള്ള അപകടങ്ങളില്‍ 42.4 ശതമാനവും ഉണ്ടായിരിക്കുന്നത്. മറ്റു വാഹനങ്ങളുമായി വേണ്ടത്ര അകലം പാലിക്കാത്തതിനാലാണ് 21.9 ശതമാനം അപകടങ്ങള്‍ ഉണ്ടായത്. ഇതാണ് രണ്ടാമത്തെ അപകടകാരണം.2020ല്‍ 1,574,812 (1.5 മില്യന്‍) ഗതാഗതനിയമലംഘനങ്ങളാണ് ഉണ്ടായത്. ഇത് 2019നേക്കാള്‍ 20.1ശതമാനം കുറവാണ്. 2019ല്‍ 1,969,896 (1.9 മില്യന്‍) നിയമലംഘനങ്ങളാണ് ഉണ്ടായത്.
സുരക്ഷ മെച്ചപ്പെടുത്തി ഗതാഗത സംവിധാനം
ദോഹ: രാജ്യത്ത് നടപ്പാക്കിയ ഹൈടെക് ട്രാഫിക് നിയന്ത്രണങ്ങളിലൂടെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനായിട്ടുണ്ട്. ഗതാഗതനീക്കം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിന് എല്ലാ റോഡുകളിലും ഇന്റര്‍സെക്ഷനുകളിലും ട്രാഫിക് ലൈറ്റുകളിലും സ്പീഡ് റഡാര്‍ കാമറകളും നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.രാജ്യത്തെ ൈഡ്രവിങ് സ്കൂളുകളുടെ കാര്യക്ഷമത വര്ധിപ്പിക്കുന്നതിെന്റ ഭാഗമായി രാജ്യാന്തര മാനദണ്ഡങ്ങളാണ് നടപ്പാക്കുന്നത്. ഇതിെന്റ ഭാഗമായി െട്രയിനിങ് ൈഡ്രവര്മാര്ക്കായി ഇലക്േട്രാണിക്സ് സംവിധാനം ഏര്‍പ്പെടുത്തിയത് വലിയ വിജയമായിരുന്നു.
കുട്ടികളുടെ മരണവും പരിക്കും കുറയുന്നു
രാജ്യത്ത് റോഡപകടങ്ങളെ തുടര്‍ന്ന് കുട്ടികളുടെ മരണവും കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങളും കുറഞ്ഞുവരുന്നു. കഴിഞ്ഞ ഒമ്ബത് വര്‍ഷത്തിനുള്ളിലെ കണക്കുകള്‍പ്രകാരം അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ റോഡപകടം മൂലമുണ്ടാകുന്ന പരിക്കുകളും മരണങ്ങളും കുറഞ്ഞിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയം കണക്കുകള്‍ പറയുന്നു. ഇക്കാര്യം ഹമദിെന്റ ട്രോമ കെയര്‍ വിഭാഗവും ശരിവെക്കുന്നു.ഒമ്ബതു വര്‍ഷത്തിനിടെ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളില്‍ അപകടം മൂലമുണ്ടാകുന്ന പരിക്ക് 8.5 ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷെന്റ ഹമദ് േട്രാമ സെന്റര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഗവേഷകസംഘം വ്യക്തമാക്കുന്നു.പഠന റിപ്പോര്‍ട്ട് പ്രകാരം കുട്ടികളിലെ റോഡപകട മരണനിരക്ക് 84.4 ശതമാനംവരെ കുറഞ്ഞിട്ടുണ്ട്.2008 മുതല്‍ 2017 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പഠന റിപ്പോര്‍ട്ട് ആരോഗ്യമന്ത്രാലയം ഈയടുത്ത് സംഘടിപ്പിച്ച ഖത്തര്‍ പബ്ലിക് ഹെല്‍ത്ത് കോണ്‍ഫറന്‍സിലാണ് അവതരിപ്പിച്ചത്.2008 ജനുവരി മുതല്‍ 2017 ഡിസംബര്‍വരെ ഹമദ് േട്രാമ സെന്ററില്‍ അഞ്ചു വയസ്സിന് താഴെയുള്ള 271 കുട്ടികളെയാണ് വിവിധ റോഡപകടങ്ങളിലായി ചികിത്സക്ക് വിധേയമാക്കിയത്. ഇതില്‍ 15 പേര് ഗുരുതര പരിക്കു മൂലം മരണപ്പെട്ടതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
2018ല്‍ മരിച്ചത് 168 പേര്; സ്വദേശികള്‍ 45ദോഹ: രാജ്യത്ത് 2018ല്‍ റോഡപകടങ്ങളില്‍ മരിച്ചത് 168പേര്. ഇതില്‍ 45 പേര് ഖത്തരി പൗരന്മാരാണ്. 2017ല്‍ മരിച്ചത് 40 ഖത്തരികളായിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ അപകടങ്ങളിലാണ് കൂടുതല്‍ പേര് മരിച്ചത്. ഇവിടെ 14പേരാണ് മരിച്ചത്. ഫരീജ് സുഡാനില്‍ 13പേരും അല്‍ ഉബൈദില്‍ 11 പേരും അല്‍വഖ്റയില്‍ എട്ടുപേരും സീലൈനില്‍ എട്ടുപേരും അപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. സീലൈന്‍ ബീച്ചിലെ റോഡ് അപകടങ്ങളുടെ പ്രധാന കാരണം കുടുംബങ്ങളുമായി കാറുകളിലും മറ്റ് വാഹനങ്ങളില്‍ പോകുന്നവരുടെ അശ്രദ്ധയാണ്.ഇത്തരക്കാര്‍ മോേട്ടാര്‍ ബൈക്കുകളില്‍ പോകുന്നവരെ ശ്രദ്ധിക്കുന്നില്ല. ഇത്തരത്തിലുണ്ടായ അപകടങ്ങളില്‍ ഇവിടെ യുവാക്കളും മോേട്ടാര്‍ ബൈക്ക് യാത്രക്കാരായ കുട്ടികളും മരിക്കുന്നുണ്ട്. ഇത് തടയാന്‍ ശക്തമായ ബോധവത്കരണ പരിപാടികള്‍ മന്ത്രാലയം നടത്തുന്നുണ്ട്. രാജ്യത്തെ 60 ശതമാനം ഗതാഗത നിയമലംഘനങ്ങളും അമിതവേഗവുമായി ബന്ധപ്പെട്ടതാണ്. 2018ല്‍ രാജ്യത്ത് രേഖപ്പെടുത്തിയ ആകെ ഗതാഗത നിയമലംഘനങ്ങള്‍ 1.78 മില്യന്‍ ആണ്. ഒാരോ മാസവും ഉണ്ടാകുന്ന ഏകദേശ നിയമലംഘനങ്ങള്‍ 1,48,456 ആണ്. ഗതാഗത വകുപ്പ് ജനറല്‍ ഡയറക്ടറേറ്റിെന്റ ഒൗദ്യോഗിക കണക്കിലാണ് ഇൗ വിവരങ്ങള്‍ ഉള്ളത്.
നിയമം ലംഘിച്ചോ, കാല്‍നടക്കാര്‍ക്കും പണി കിട്ടും
രാജ്യത്ത് കാല്‍നടക്കാര്‍ വരുത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കും ശിക്ഷയുണ്ട്. കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കുേമ്ബാഴും മറ്റും നിയമം ലംഘിച്ചാല്‍ അവരുടെ ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗപ്പെടുത്തി നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. കാല്‍നടക്കാരുടെ നിയമലംഘനങ്ങള്‍ക്ക് പിഴ ഇങ്ങനെ.കാല്‍നടക്കാര്‍ റോഡിെന്റ മധ്യത്തിലുള്ള ഡിവൈഡറിലൂടെ നടക്കുകയാണെങ്കിലോ റോഡരികിലെ നടക്കാനുള്ള വഴി ഉപയോഗിക്കാതിരിക്കുകയോ ചെയ്താല്‍ അയാള്‍ക്ക് 100 റിയാല്‍ പിഴ ഒടുക്കേണ്ടിവരും. ഇന്നു മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങും. ഇത്തരത്തില്‍ റോഡില്‍ കാല്‍നടക്കാര്‍ക്ക് നടക്കാനുള്ള പ്രത്യേക ഭാഗം ഇല്ലെങ്കില്‍കൂടി റോഡിെന്റ അരികില്‍കൂടി തന്നെയാണ് നിര്‍ബന്ധമായും നടക്കേണ്ടത്. ഇത് പാലിക്കാത്ത ഘട്ടത്തിലും 100 റിയാല്‍ പിഴ നല്‍കേണ്ടിവരും. കാല്‍നടക്കുള്ള പ്രത്യേക ഭാഗങ്ങളായ സീബ്രാ ലൈനുകള്‍ പോലുള്ളവ ഉപയോഗിക്കാതെയോ മറ്റു മുന്‍കരുതല്‍ എടുക്കാതെയോ റോഡ് മുറിച്ചുകടക്കുന്ന കാല്‍നടക്കാര്‍ക്ക് 200 റിയാല്‍ പിഴ അടക്കേണ്ടി വരും. മറ്റു ഗതാഗത നിയമങ്ങള്‍ പാലിക്കാത്തഘട്ടത്തില് 500 റിയാലായിരിക്കും പിഴ. ഇന്റര്‍ സെക്ഷനില്‍ റോഡ് സിഗ്നല്‍ തെളിയുന്നതിനു മുേമ്ബ മുറിച്ചുകടക്കല്‍, മിലിട്ടറി പരേഡ് പോലുള്ള ഘട്ടത്തില്‍ അധികൃതര്‍ മറ്റു വാഹനങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ഘട്ടത്തില്‍ അവയെ പ്രതികൂലമായി ബാധിക്കുന്ന രൂപത്തില്‍ പെരുമാറുന്ന കാല്‍നടക്കാര്‍ എന്നിവര്‍ ഇൗ പിഴ നല്‍കേണ്ടിവരും.കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ അതിെന്റതായ മാര്‍ഗങ്ങള്‍തന്നെ ഉപയോഗിക്കണം. ക്രോസ്വാക്കുകള്‍, നടപ്പാതകള്‍ എന്നിവയിലൂടെത്തെന്ന റോഡ് മുറിച്ചുകടക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥെന്റയോ ട്രാഫിക് സിഗ്നലിെന്റയോ അഭാവത്തിലും റോഡ് മുറിച്ചുകടക്കുന്നവരെ കൂടി പരിഗണിക്കാനും അവരുടെ സുരക്ഷയില്‍ വീഴ്ചവരുത്താതിരിക്കാനും ൈഡ്രവര്‍മാര്‍ നിര്‍ബന്ധിക്കപ്പെടും. ഗതാഗത നിയമത്തില്‍ കാല്‍നടക്കാരുടെ കടമകളും ഉത്തരവാദിത്തങ്ങളും അവകാശങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇത് എല്ലാവരും പാലിക്കണം.