യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം.സൈക്ലിങ് നടന്ന ബുകാദര റൗണ്ട് എബൗട്ട് മുതല്‍ പാംജുമൈറ വരെയുള്ള യാത്രക്കിടെയാണ് ശൈഖ് മുഹമ്മദ് ആശംസയുമായി എത്തിയത്. സൈക്കിള്‍ താരങ്ങള്‍ക്ക് നേരെ കൈയുയര്‍ത്തിയും അഭിവാദ്യമര്‍പ്പിച്ചും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ഹോസ്പിറ്റാലിറ്റി ആന്‍ഡ് പ്രോട്ടോകോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലീമാനും ഒപ്പമുണ്ടായിരുന്നു.യു.എ.ഇയിലെ യുവജനതയും അന്താരാഷ്ട്ര താരങ്ങളും ഇത്തരമൊരു കായികമത്സരത്തില്‍ പങ്കെടുക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൈക്ലിങ് അതികഠിനമായ മത്സരമാണ്.ശാരീരിക ക്ഷമതയും ആരോഗ്യവും ആഗ്രഹവും ഉണ്ടെങ്കില്‍ മാത്രമെ ഇത്തരം ലോകടൂര്ണമെന്റില് പങ്കെടുക്കാന്‍ കഴിയൂ. രാജ്യത്തിെന്റ ഭൂരിപക്ഷം പ്രദേശങ്ങളിലും സഞ്ചരിക്കുന്ന ടൂര്‍ണമെന്റ് സംഘടിപ്പിച്ച സംഘാടകരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പ്രചോദനമേകുന്ന നേതാവിനെ ലോകത്ത് വേറെ എവിടെ കാണാന്‍ കഴിയും എന്നാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്. ശൈഖ്മുഹമ്മദ് സൈക്കിള്‍ താരങ്ങളെ അഭിവാദ്യം ചെയ്യുന്ന ചിത്രത്തിനൊപ്പം ”ഇത് സമയം ഉച്ചക്ക് ഒരുമണിയാണെന്നും ദുബൈയിലെ ഏറ്റവും തിരക്കേറിയ നഗരമാണെന്നും” അദ്ദേഹം കുറിച്ചു.

യു.എ.ഇ വേള്‍ഡ് ടൂറിെന്റ ആറാം സ്റ്റേജില്‍ സാം ബെന്നറ്റ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നു
ആറാം സ്റ്റേജിലും സാം ബെന്നറ്റ്ദുബൈ: യു.എ.ഇ വേള്‍ഡ് ടൂറിെന്റ ആറാം സ്റ്റേജിലും സാം െബന്നറ്റ് ജേതാവായി. എലിയ വിവിയാനി, പാസ്കല്‍ അക്കര്മാന് എന്നിവരെ പിന്തള്ളിയാണ് സാം ബെന്നറ്റ് ജേതാവായത്. നാലാം സ്റ്റേജിലും ബെന്നറ്റായിരുന്നു ഒന്നാമന്. ദുബൈ നഗരത്തിലൂടെ 165 കിലോമീറ്ററായിരുന്നു ആറാം സ്റ്റേജ്. ഇതേതുടര്‍ന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. മണിക്കൂറില്‍ 46.613 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചുപാഞ്ഞ സാം ബെന്നറ്റ് 3.32.23 മണിക്കൂറില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. അതേസമയം, ഓവറോള്‍ കിരീടത്തിനായുള്ള പോരാട്ടത്തില്‍ യു.എ.ഇ ടീം എമിറേറ്റ്സിെന്റ താരം തദെജ് പൊഗാകര് ലീഡ് തുടരുകയാണ്. ആദം യാറ്റ്സ്, ജൊആവോ അല്‍മെയ്ദ എന്നിവര്‍ തൊട്ടുപിന്നാലെയുണ്ട്. ഇന്നാണ് ചാമ്ബ്യന്‍ഷിപ്പ് സമാപിക്കുന്നത്. ഇന്ന് അബൂദബിയില്‍ നടക്കുന്ന ഏഴാം സ്റ്റേജായിരിക്കും ചാമ്ബ്യന്മാരെ നിശ്ചയിക്കുന്നത്. 147 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സ്റ്റേജ് യാസ് മാളില്‍നിന്ന് തുടങ്ങി അബൂദബി ബാക്ക്വാട്ടറില് സമാപിക്കും.