ഷാര്‍ജ: ‘ഷാര്‍ജ പൊലീസ് കായിക മാസം’ പരിപാടിയുടെ ഭാഗമായി പര്‍വത നടത്ത മത്സരം സംഘടിപ്പിച്ചു. വിവിധ വകുപ്പുകളില്‍ നിന്നുള്ള 13 ടീമുകളുടെ പങ്കാളിത്തത്തോടെ നിയുക്ത പാതയിലൂടെ 2,650 മീറ്റര്‍ ഉയരമുള്ള ഖോര്ഫാക്കനിലെ ജബല്‍ റാബിയുടെ കൊടുമുടിയിലേക്ക് കയറുകയാണ് ലക്ഷ്യം.തൊഴില്‍ അന്തരീക്ഷത്തിന് പുറത്ത് ജീവനക്കാരുടെ ഐക്യമുണ്ടാക്കാനും മികച്ച ജോലി അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് സ്ഥിരീകരിച്ചു.