അമേരിക്കയിലെ കോവിഡ് 19 മരണം ഞായറാഴ്ച അഞ്ചുലക്ഷം കവിഞ്ഞു !

0

രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന അമേരിക്കന്‍ ജനതയുടെ ഇരട്ടിയോളം പേരെയാണ് മഹാമാരി തട്ടിയെടുത്തത്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്‌സിന്റെ കണക്ക് അനുസരിച്ച്‌ രണ്ടാം ലോക മഹായുദ്ധത്തില്‍ 2,91,557 പേരാണ് കൊല്ലപ്പെട്ടത്.

അമേരിക്കയിലെ കോവിഡ് മരണം അഞ്ചുലക്ഷം കവിഞ്ഞതോടെ വൈറ്റ് ഹൗസില്‍ പ്രത്യേക വിജില്‍ തിങ്കളാഴ്ച സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് ബൈഡന്‍ അറിയിച്ചു. അതോടൊപ്പം മൗനാചരണവും ഉണ്ടായിരിക്കുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു. മാസങ്ങള്‍ക്കു മുമ്ബുതന്നെ ഫെബ്രുവരി അവസാനത്തോടെ അമേരിക്കയിലെ കോവിഡ് 19 മരണം അഞ്ചു ലക്ഷത്തിലെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. ഫൗസി അമേരിക്കന്‍ ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത് 2022 വരെ എല്ലാവരും മാസ്കും, സോഷ്യല്‍ ഡിസ്റ്റന്‍സും പാലിക്കണമെന്നാണ്. അമേരിക്കയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഒരു വര്‍ഷത്തിനുള്ളില്‍ അര മില്യന്‍ ജനതയെ നഷ്ടപ്പെട്ടുവെന്നത് രാജ്യത്തിന് താങ്ങാവാന്നതിലേറെ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28,206,650 ആയി ഉയര്‍ന്നു.

You might also like

Leave A Reply

Your email address will not be published.