സര്‍ക്കാര്‍ ജീവനക്കാരുടെ കോവിഡ് പരിശോധനയില്‍ പുതിയ നിര്‍ദ്ദേശവുമായി യുഎഇ

0

പൊതുമേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും 14 ദിവസം കഴിയുമ്ബോള്‍ തുടര്‍ച്ചയായ കോവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. പുതിയ നിര്‍ദ്ദേശം ജനുവരി 17 മുതല്‍ നിലവില്‍ വരുമെന്നും സര്‍ക്കുലര്‍ സൂചിപ്പിക്കുന്നു.ഫെഡറല്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും നിര്‍ദ്ദേശം ബാധകമായിരിക്കും. എല്ലാ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ കോവിഡ് പ്രതിരോധ നിര്‍ദ്ദേശം അയച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് വ്യക്തമാക്കി. ജീവനക്കാര്‍, ഔട്ട്സോഴ്സിങ് വിഭാഗക്കാര്‍, പബ്ലിക് സര്‍വ്വീസ് കമ്ബനികളിലെ ജീവനക്കാര്‍, കണ്‍സല്‍ട്ടിങ് സേവനങ്ങളിലെ ജീവനക്കാര്‍ എന്നിവരും ഓരോ രണ്ടാഴ്ചകളിലും കോവിഡ് പി.സി.ആര്‍ പരിശോധന പൂര്‍ത്തിയാക്കണം.രാജ്യത്ത് ആരംഭിച്ച വാക്‌സിനേഷന്‍ ഡ്രൈവുമായി എല്ലാവരും സഹകരിക്കുകയും വാക്‌സിന്‍ സ്വീകരിക്കുന്നതിന് ജീവനക്കാരെയും തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കണമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് വ്യക്തമാക്കി. കോവിഡ് വാക്‌സിന്‍ എടുത്ത ജീവനക്കാരെ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് അല്ലെങ്കില്‍ രാജ്യത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ അംഗീകരിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ജീവനക്കാരെയും പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.