രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ തയാറായി അപ്പാനി ശരത്

0

അപ്പാനി എന്ന കഥാപാത്രത്തിന്റെ പേരിലാണ് ശരത് കൂടുതലായും അറിയപ്പെടുന്നത്. തനിക്കും ഭാര്യ രേഷ്മയ്ക്കും രണ്ടാമതൊരു കുഞ്ഞു കൂടി പിറക്കാന്‍ പോവുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ശരത് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശരത് ഈ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. ഭാര്യയ്ക്കും മൂത്തമകള്‍ അവന്തികയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രമാണ് ശരത് പങ്കുവച്ചത്.പ്രളയം ബാധിച്ച സമയത്ത് ആദ്യ കുഞ്ഞിന്റെ ജനന സമയം ഒട്ടേറെ കഷ്‌ടപ്പാടുകള്‍ താണ്ടിയ വിവരം ശരത് പറഞ്ഞിരുന്നു. പ്രളയസമയത്ത് ചെന്നൈയില്‍ ഷൂട്ടിങ് തിരക്കുകളില്‍ പെട്ടുപോയ ശരത് ലൈവില്‍ വന്ന്, പൂര്‍ണഗര്‍ഭിണിയായ തന്റെ ഭാര്യയെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ അകപ്പെട്ടുപോയ ശരത്തിന്റെ ഭാര്യ രേഷ്മയെ പിന്നീട് രക്ഷാപ്രവര്‍ത്തകരാണ് സുരക്ഷിതമായ സ്ഥലത്തെത്തിച്ചത്.

You might also like

Leave A Reply

Your email address will not be published.