യുഎഇയില്‍ 3,243 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം
ചികിത്സയിലായിരുന്ന 2,195 പേര് കൂടി രോഗമുക്തരായി . ആറ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു .കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 151,480 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികള്‍ പോസിറ്റിവായത് .ഇവരുള്‍പ്പെടെ ഇതുവരെ 2,36,225 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,10,561 പേര് ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 717 കോവിഡ് മരണങ്ങളാണ് ആകെ രാജ്യത്തുണ്ടായത്. നിലവില്‍ 24,947 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത് .