കോവിഡ്-19 വാക്‌സിന്റെ ആദ്യ ഡോസ് എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും സ്വീകരിച്ചു

0

ബ്രിട്ടനില്‍ ശനിയാഴ്ച ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ച 1.5 ദശലക്ഷം പേര്‍ക്കൊപ്പം ഇരുവരും പങ്കാളികളായതായി ബക്കിങ്ഹാം കൊട്ടാരപ്രതിനിധികള്‍ അറിയിച്ചു.രാജ്ഞിയുടെ ആരോഗ്യവിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കാനും വാക്‌സിന്‍ സ്വീകരിച്ച കാര്യം ജനങ്ങളെ അറിയിക്കാനുള്ള രാജ്ഞിയുടെ നിര്‍ദേശപ്രകാരവുമാണ് വാര്‍ത്ത പുറത്ത് വിട്ടതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.കോവിഡ് വ്യാപനനിയന്ത്രണത്തിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിന്‍ഡ്‌സര്‍ കൊട്ടാരത്തിലാണ് നിലവില്‍ വസിക്കുന്നത്.ഡിസംബര്‍ എട്ടിന് വിതരണം ആരംഭിച്ചതിലൂടെ വാക്‌സിന്‍ നല്‍കുന്ന ലോകത്തിലെ ആദ്യരാജ്യമായി ബ്രിട്ടന്‍ മാറി.

You might also like

Leave A Reply

Your email address will not be published.