ലോക്ക്ഡൗണ്‍ ലംഘിച്ച ഭര്‍ത്താവിന് 35000 രൂപയോളം പിഴ

0

ഭാര്യയുമായി വഴക്കിട്ട് വീട്ടില്‍ നിന്നിറങ്ങി ഇറ്റലിയിലെ കോമോ സ്വദേശി ഒന്നും നോക്കാതെ ഒറ്റനടത്തമായിരുന്നു. ഇങ്ങനെ നടന്ന് നടന്ന് പിന്നിട്ടത് 450 കിലോമീറ്ററും.വഴക്കിട്ടതിന്‍റെ ദേഷ്യത്തില്‍ ഒന്നും ആലോചിക്കാതെ വീട്ടില്‍ നിന്നിറങ്ങി നടപ്പ് തുടങ്ങിയ ഇയാള്‍ക്ക് സ്ഥലകാല ബോധം വന്നത് പൊലീസിന്‍റെ കണ്ണില്‍പ്പെട്ടതോടെയാണ്. വിവരങ്ങള്‍ അറിഞ്ഞ പൊലീസ് ലോക്ക്ഡൗണ്‍ നിയമലംഘനത്തിന് മുപ്പത്തിഅയ്യായിരം രൂപ പിഴയും എഴുതിക്കൊടുത്തു.ഇറ്റലിയിലെ കോമോ സ്വദേശിയായ ആള്‍ക്കാണ് മുപ്പത്തിഅയ്യായിരത്തോളം രൂപ പിഴ ഇനത്തില്‍ നഷ്ടമായത്. സംഭവം രസകരമാണ്. ഭാര്യയുമായി വഴക്കിട്ട് ഒന്നും നോക്കാതെ വീടു വിട്ടിറങ്ങിയ ഇയാല്‍ ഏകദേശം 450 കിലോമീറ്ററുകളാണ് കാല്‍നടയായി താണ്ടിയത്. എന്നാല്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ പ്രകാരം ഇത് നിയമലംഘനമാണ്. ഇതിനെ തുടര്‍ന്നാണ് പിഴയൊടുക്കേണ്ടി വന്നത്.ഭാര്യയോടുള്ള ദേഷ്യത്തില്‍ വീടു വിട്ടിറങ്ങിയ താന്‍ മനസ് തണുപ്പിക്കാനാണ് ട്രെക്കിംഗിന് ഇറങ്ങിയതെന്നാണ് ഇയാള്‍ പൊലീസിനെ അറിയിച്ചത്. ദിവസവും 65 കിലോമീറ്ററോളം ഹൈക്കിംഗ് ചെയ്തുവെന്നും ഇയാള്‍ പറഞ്ഞിരുന്നു.ആഡ്രിയാട്ടിക്ക് തീരത്തെ തീരദേശ നഗരമായ ഫാനോയില്‍ ഇയാള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടാണ് പൊലീസ് തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് ഇയാള്‍ ‘അവസ്ഥ’ വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ പിഴയും ലഭിച്ചു.അതീവക്ഷീണിതനായ അവസ്ഥയിലാണ് അധികൃതര്‍ ഇയാളെ കണ്ടെത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താന്‍ ഇത്രയും ദൂരം യാത്ര ചെയ്തുവെന്ന് വിശ്വസിക്കാന്‍ ഇയാള്‍ക്കും കഴിഞ്ഞിരുന്നില്ലെന്നും പറയപ്പെടുന്നു.ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച്‌ ഭാര്യയുമായി അധികൃതര്‍ ബന്ധപ്പെട്ടു. ഭര്‍ത്താവിനെ കാണാതായെന്ന് കാട്ടി ഇവര്‍ ഒരാഴ്ച മുമ്ബ് തന്നെ പരാതി നല്‍കിയിരുന്നതായും തെളിഞ്ഞു.

You might also like

Leave A Reply

Your email address will not be published.