കോവിഡ് വാക്സിന് വിതരണം സൗദി അറേബ്യയില്‍ ഇൗ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം
മൂന്ന് ഘട്ടങ്ങളിലായി ഇത് പൂര്‍ത്തിയാക്കും. വാക്സിന് സ്വീകരിക്കാന്‍ ആരേയും നിര്ബന്ധിക്കില്ല. സ്വമേധയാ സ്വീകരിക്കാന്‍ മുന്നോട്ടുവരുന്നവരെ വിവിധ വിഭാഗങ്ങളായി തിരിച്ച് വാക്സിന് നല്‍കും.വാക്സിന് ഇതുവരെ രാജ്യത്ത് എത്തിയിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എത്തും. മൂന്ന് ഘട്ടങ്ങളായാണ് വാക്സിന് രാജ്യത്തേക്ക് എത്തിക്കുക. ഇൗ മാസം അവസാനം മുതല്‍ അടുത്ത വര്‍ഷം ആദ്യപാദം വരെയാണ് ആദ്യ ഘട്ടം. രണ്ട്, മൂന്ന് പാദങ്ങളില്‍ ബാക്കി രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കും. തുടക്കത്തില്‍ വാക്സിന് നല്‍കുക കോവിഡ് ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ളവര്‍ക്കായിരിക്കും. പ്രായമായവരും വിട്ടുമാറാത്ത പലവിധ രോഗമുള്ളവരും ഈ ഗണത്തില്‍പെടും.സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെയാണ് വാക്സിന് ലഭ്യമാക്കുക.