കോവിഡ് വാക്സിനുകള്‍ എല്ലാ രാജ്യങ്ങളിലേക്കും എത്തുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന് വ്യക്തമാക്കി
ജിദ്ദ: െഎക്യരാഷ്ട്ര പൊതുസഭയുടെ 31ാമത് സെഷനില്‍ പ്രസംഗിക്കവേയാണ് മന്ത്രി വാക്സിന് വിതരണത്തെക്കുറിച്ചുള്ള സൗദി നിലപാട് വ്യക്തമാക്കിയത്. ന്യായമായ, താങ്ങാനാവുന്ന രീതിയില്‍ അവ എത്തിക്കാനാവശ്യമായ വ്യവസ്ഥകള്‍ സൃഷ്ടിക്കണമെന്നും വിവേചനമില്ലാതെ എല്ലാ ജനങ്ങള്‍ക്കും നല്‍കണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. വിവേചനമില്ലാതെ എല്ലാവര്ക്കും ആരോഗ്യപരിരക്ഷയും വാക്സിനും ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതിെന്റ പ്രാധാന്യവും കോവിഡില്‍നിന്ന് കരകയറാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടതിെന്റ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി.ഭാവിയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ നല്ല മുന്നൊരുക്കവും സുസ്ഥിരമായ വികസനലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശരിയായ പാതയിലൂടെ മുന്നോട്ടു പോകലും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് മൂലം സാമൂഹിക, സാമ്ബത്തിക, മാനുഷിക, സാമ്ബത്തിക മേഖലയിലുണ്ടായ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ യു.എന്നിലെ പ്രാദേശിക, അന്താരാഷ്ട്ര സംഘടനങ്ങളും സാമ്ബത്തിക സ്ഥാപനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കണം.പ്രതിസന്ധിഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ബലഹീനതകള്‍ പരിഹരിക്കുന്നതിനും പുതിയ അതിര്‍ത്തികള്‍ നിര്ണയിക്കുന്നതിനുംവേണ്ടി ശ്രമിക്കണം. ശാസ്ത്രീയവും സാേങ്കതികവുമായ പുരോഗതി ഉണ്ടായിരുന്നിട്ടും നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത ഒരു വൈറസിെന്റ മുന്നില്‍ ആഗോള വ്യവസ്ഥയുടെ ബലഹീനതയും ദുര്‍ബലതയും വെളിവായിട്ടുണ്ട്. എല്ലാവര്ക്കും ഭീഷണിയായ പകര്‍ച്ചവ്യാധിയെ മറികടക്കാന്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറന്നും കുടുസ്സായ താല്പര്യങ്ങള് മാറ്റിവെച്ചും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.പകര്‍ച്ചവ്യാധിയേയും അതുണ്ടാക്കിയ ആരോഗ്യ, മാനുഷിക ഭീഷണികളെയും നേരിടാന്‍ എല്ലാവരെയും പ്രാപ്തമാക്കാന്‍ അന്താരാഷ്ട്ര ശ്രമങ്ങളെ ഏകോപിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം ആഗോള സാമ്ബത്തികസ്ഥിരത പുനഃസ്ഥാപിക്കാനും മാന്ദ്യത്തെ തടയാനും ശക്തവും സുസ്ഥിരവും സന്തുലിതവും സമഗ്രഹവുമായ വളര്‍ച്ച കൈവരിക്കുന്നതിനും വേണ്ട പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.