വലിയ പരാജയം നേരിട്ടിട്ടും ട്രംപ് ഇതുവരെ അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല
താന്‍ യഥാര്‍ത്ഥത്തില്‍ വിജയിച്ചെന്നും അഴിമതിയും വോട്ടിംഗിലെ കള്ളക്കളികളും കാരണമാണ് ബൈഡന് വിജയിച്ചത് എന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. പല സംസ്ഥാനങ്ങളിലെയും കോടതികളില്‍ പരാതികളും നല്കിക്കഴിഞ്ഞിരിക്കുന്നു. ഇവയെല്ലാം സുപ്രീം കോടതിയില്‍ എത്തുമെന്നും അവിടെ താന്‍ നിയമിച്ച ജഡ്ജിമാര്‍ തന്നെ സഹായിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. ഇതൊന്നും നടന്നില്ലെങ്കില്‍ രാജ്യം വിടുകയോ ജയിലില്‍ പോവുകയോ ചെയ്യേണ്ടിവരും എന്നാണ് അമേരിക്കന്‍ വാരിക ന്യൂയോര്‍ക്കര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.ട്രംപിന് ഏകദേശം 300 മില്യണ്‍ ഡോളറോളം കടബാദ്ധ്യതയുണ്ട്. അദ്ദേഹത്തിനെതിരായി ധാരാളം കേസുകള്‍ കോടതികളില്‍ വരാനാണ് സാദ്ധ്യത. എന്നാല്‍ അദ്ദേഹത്തിന് ലോകമെമ്ബാടും ധാരാളം സമ്ബത്തുള്ളതുകൊണ്ട് കടങ്ങള്‍ തീര്‍ക്കാവുന്നതേയുള്ളൂ. അങ്ങനെ കുറ്റവിമുക്തനായി അമേരിക്കയില്‍ തുടരുകയാണെങ്കില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നേതൃനിരയിലേക്കു വരാനും 2024 ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.