രാജ്യത്ത്​ 38,310 പേര്‍ക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു

0

24 മണിക്കൂറിനിടെ 490 കോവിഡ്​ മരണം റിപ്പോര്‍ട്ട്​ ചെയ്​തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചവരു​െട എണ്ണം 82.6 ലക്ഷമായി. 5,41,405 പേരാണ് നിലവില്‍​ ചികിത്സയില്‍ കഴിയുന്നത്​. രാജ്യത്തെ കോവിഡ്​ പോസിറ്റീവ്​ നിരക്ക്​ 6.38 ശതമാനമായി. രണ്ടുമാസം മുമ്ബ്​ മൂന്നിരട്ടിയായിരുന്നു കോവിഡ്​ പോസിറ്റീവാകാനുള്ള സാധ്യത. സെപ്​റ്റംബര്‍ മൂന്നിലെ പോസിറ്റിവിറ്റി നിരക്ക്​ 21.16 ശതമാനമായിരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത്​ പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നതില്‍ 80 ശതമാനവും 10 സംസ്​ഥാനങ്ങളിലാണ്​. കേരളത്തിലാണ്​ രോഗബാധിതരുടെ എണ്ണം നിലവില്‍ കൂടുതല്‍. തൊട്ടുപിന്നില്‍ ഡല്‍ഹി, മഹാരാഷ്​ട്ര തുടങ്ങിയ സംസ്​ഥാനങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.76,03,121 ​പേര്‍ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 58,323 പേരും രോഗമുക്തി നേടി. ഏറ്റവും ​കൂടുതല്‍ രോഗമുക്തി നിരക്ക്​ ഉയര്‍ന്ന സംസ്​ഥാനവും കേരളമാണ്​. കര്‍ണാടക, ഡല്‍ഹി, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്​ഥാനങ്ങളാണ്​ തൊട്ടുപിന്നില്‍.

You might also like

Leave A Reply

Your email address will not be published.