യൂറോപ്പിലേക്കുള്ള കപ്പല്‍ ലിബിയയുടെ തീരത്ത് തകര്‍ന്ന് 74 മരണം

0

കുടിയേറ്റക്കാരുമായി പോവുകയായിരുന്ന കപ്പലാണ് ലിബിയയുടെ തീരത്ത് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയത്. സംഭവത്തെ തുടര്‍ന്ന് 74 പേര്‍ മരിച്ചതായി യു.എന്‍ കുടിയേറ്റ ഏജന്‍സി വെളിപ്പെടുത്തി.ലിബിയന്‍ തീരമായ അല്‍ ഖുംസില്‍ നിന്നും പുറപ്പെട്ട കപ്പലില്‍ സ്ത്രീകളും കുട്ടികളുമടക്കം 120 ലധികം കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരങ്ങള്‍. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ അറിയിപ്പ് പ്രകാരം 47 പേരെ മാത്രമാണ് ലിബിയന്‍ തീരസംരക്ഷണസേനയും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഇതുവരെ 31 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിക്കുന്നു.മെഡിറ്ററേനിയന്‍ കടലില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന എട്ടാമത്തെ കപ്പലപകടമാണ് ഇത്. ഗദ്ദാഫിയുടെ പതനം മുതലാണ് കുടിയേറ്റത്തിന്റെയും അപകടത്തിന്റെയും ദുരന്തകഥകള്‍ ലോകം കേട്ടു തുടങ്ങിയത്.

You might also like

Leave A Reply

Your email address will not be published.