ചൈന: നദിയില്‍ മുങ്ങിത്താണ ഭര്‍ത്താവിനെ പിന്നീട് നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. തെക്കന്‍ ചൈനയിലെ മാവോമിംഗ് നഗരത്തില്‍ നിന്നാണ് ഈ പ്രതികാര വാര്‍ത്ത. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ ചൈനയില്‍ വൈറലാണ്.കാമുകിയുമായി കിടക്ക പങ്കിട്ട ഭര്‍ത്താവിനെ ഭാര്യ കയ്യോടെ പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ മുള കൊണ്ട് തയാറാക്കിയ കൂട്ടിലേക്ക് കയ്യും കാലും കെട്ടിയ ഭര്‍ത്താവിനെ ഇരുത്തി നദിയിലേക്ക് വലിച്ചെറിഞ്ഞു. മൂന്നുപേര്‍ ഭാര്യയെ സഹായിക്കാനും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.അവിഹിതത്തിന് പിടിയിലാകുന്നവരെ പന്നികളെ കുടുക്കുന്ന കൂട്ടിനുള്ളിലാക്കി നദികളില്‍ വലിച്ചെറിയുന്ന ശിക്ഷാ രീതി ചൈനയില്‍ പണ്ട് നിലവിലുണ്ടായിരുന്നു. ഇത്തരത്തിലാണ് ഭാര്യ വഞ്ചിച്ച ഭര്‍ത്താവിനോട് പക വീട്ടിയത്.