കോവിഡ് വാക്സിന്‍ 90 ശതമാനം വിജയമാണെന്ന വാര്‍ത്ത മനഃപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു വെന്ന ആരോപണവുമായി ഡോണാള്‍ഡ് ട്രംപ് രംഗത്ത് വന്നു
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ വിജയം തടയുന്നതിന് വേണ്ടി മനപൂര്‍വ്വമാണ് വാക്സിന്‍ വിജയമാണെന്ന വിവരം മറച്ചുവെച്ചതെന്ന് ട്രംപ് ആരോപിച്ചു.തനിക്ക് ഒരു വാക്സിന്‍ വിജയം ലഭിക്കുന്നത് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഡെമോക്രാറ്റുകളും ആഗ്രഹിച്ചിരുന്നില്ലെന്ന് ട്രംപ് പറയുന്നു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന് മുമ്ബായി വരേണ്ട പ്രഖ്യാപനം തെരഞ്ഞെടുപ്പ് കഴിഞ്ഞ് സംഭവിച്ചതെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.കഴിഞ്ഞ ദിവസമാണ് ബഹുരാഷ്ട്ര മരുന്നു കമ്ബിനിയായ ഫൈസറിന്റെ പരീക്ഷണ വാക്സിന്‍ 90 ശതമാനം വിജയമാണെന്ന വാര്‍ത്ത പുറത്തു വന്നത്. ജര്‍മന്‍ മരുന്നു കമ്ബിനിയായ ബയോണ്‍ടെക്കുമായി ചേര്‍ന്ന് വികസിപ്പിച്ച ബിഎന്‍ടി 16ബി2 എന്നു പേരുളള വാക്സിന്‍ നിലവില്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്.