ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7:30നാണ് മല്‍സരം. മുന്‍ ഗോവന്‍ താരങ്ങളും കോച്ചും ആണ് ഈ സീസണില്‍ മുംബൈ സിറ്റിക്കൊപ്പം കളിക്കുന്നത്. അതിനാല്‍ തന്നെ ഇന്ന് തീപാറുന്ന പോരാട്ടം പ്രതീക്ഷിക്കാം.മൗര്‍ട്ടാഡ ഫാള്‍, ഹ്യൂഗോ ബൗമസ്, മന്ദര്‍ റാവു എന്നിവരാണ് ഗോവയില്‍ നിന്ന് ഈ സീസണില്‍ മുംബൈയില്‍ എത്തിയത്. ലീഗില്‍ ആദ്യം നടന്ന മത്സരത്തില്‍ തോറ്റ മുംബൈക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. ഗോവയുടെ ആദ്യ മല്‍സരം സമനിലയിലാണ് അവസാനിച്ചത്.