എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം കരാറില്‍നിന്ന് വ്യത്യസ്തമായി നേരത്തേതന്നെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം നടത്തുമെന്ന് റഷ്യ
അടുത്ത വര്‍ഷാവസാനത്തോടെ ആദ്യ ബാച്ച് മിസൈല്‍ ഇന്ത്യയിലെത്തുമെന്നും റഷ്യന്‍ ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷന് റോമന്‍ ബബുഷ്കിന്‍ അറിയിച്ചു. അതോടൊപ്പം ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായി 200 കാമോവ് കെ.എ 226 ടി യുദ്ധ ഹെലികോപ്റ്ററുകളും നിര്‍മിക്കുന്നുണ്ട്.അതേസമയം, അമേരിക്കയുമായി ഇന്ത്യ ഇൗയിടെ ഒപ്പുവെച്ച തന്ത്രപ്രധാന വിവര കൈമാറ്റ കരാറായ ബെക്ക, റഷ്യന്‍ മിസൈല്‍ വിതരണത്തിനും ഹെലികോപ്റ്റര്‍ നിര്‍മാണത്തിനും സുരക്ഷ പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ബബുഷ്കിന്‍ വ്യക്തമായി മറുപടി പറഞ്ഞില്ല. ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധത്തില്‍ ബാഹ്യ ഇടപെടലുകളുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.റഷ്യന്‍ നിര്‍മിത എസ്-400 വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിെന്റ അഞ്ച് യൂനിറ്റുകള്‍ വാങ്ങുന്നതിന് 5000 കോടി ഡോളറിെന്റ കരാര്‍ 2018 ഒക്ടോബറിലാണ് ഇന്ത്യ റഷ്യയുമായി ഒപ്പിട്ടത്.ഇൗ കരാറിന് ട്രംപ് ഭരണകൂടം എതിരായിരുന്നു. കരയില്‍നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന എസ്-400 റഷ്യയുടെ മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമായാണ് അറിയപ്പെടുന്നത്.