സുപ്രീംകോടതി ജസ്​റ്റിസ്​ നിയമനവുമായി ബന്ധപ്പെട്ട്​ യു.എസ്​ ​പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിനെതിരെ വനിതകളുടെ വന്‍ പ്രതിഷേധം

0

യു.എസ്​ തലസ്ഥാനമായ വാഷിങ്​ടണിലാണ്​ ആയിരക്കണക്കിന്​ വനിതകള്‍ അണിനിരന്ന പ്രതിഷേധമുണ്ടായത്​. നവംബര്‍ മൂന്നിന്​ നടക്കുന്ന പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.2017ന്​ ശേഷം ഇതാദ്യമായാണ്​ ട്രംപിനെതിരെ ഇത്രയും വലിയ പ്രതിഷേധമുണ്ടാവുന്നത്​. അമേരിക്കയിലെ ഏറ്റവും വലിയ രാഷ്​ട്രീയ ശക്​തിയാണ്​ വനിതകളെന്ന്​ പ്രതിഷേധക്കാര്‍ പറഞ്ഞു. ട്രംപിനെന്നല്ല ഒന്നിനും ഞങ്ങളെ തടയാനാവില്ലെന്നും​ പ്രതിഷേധക്കാര്‍ വ്യക്​തമാക്കി. വനിത മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ നിന്ന്​ പ്രവര്‍ത്തിക്കുന്ന സുപ്രീംകോടതി ജസ്​റ്റിസ്​ റുത്ത്​ ബാഡര്‍ ജിന്‍സ്​ബര്‍ഗിന്​ പകരണം കണ്‍സര്‍വേറ്റീവ്​ ജഡ്​ജ്​ ആമി കോണി​ ബാരറ്റിനെ നിയമിക്കാനുള്ളള പ്രസിഡന്‍റ്​ ട്രംപി​െന്‍റ തീരുമാനമാണ്​ പ്രതിഷേധങ്ങള്‍ക്കുള്ള പ്രധാനകാരണം.ഒക്​ടോബര്‍ 22ന്​ നടക്കുന്ന ജുഡീഷ്യറി കമ്മിറ്റി യോഗത്തില്‍ ബാരറ്റി​െന്‍റ നിയമനത്തില്‍ തീരുമാനമുണ്ടാകും. നവംബര്‍ മൂന്നിനാണ്​ യു.എസില്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​

You might also like

Leave A Reply

Your email address will not be published.