ബി-റിങ് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം രണ്ടാം പാദത്തില്‍ പൂര്‍ത്തിയാകുമെന്ന് പൊതു മരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു.ബി-റിങ് റോഡും അല്‍ ഖലീജ് സ്ട്രീറ്റുമടക്കം 10 കിലോമീറ്റര്‍ നീളമുള്ള റോഡ്, അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇരുദിശയിലേക്കും രണ്ടു വരിപ്പാതയില്നിന്നും മൂന്നു വരിപ്പാതയാക്കി റോഡിെന്റ വാനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി വര്‍ധിപ്പിക്കുകയും മേഖലയിലെ ഗതാഗതക്കുരുക്ക് അഴിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഇക്കഴിഞ്ഞ മേയ് മാസത്തില്‍ അല്‍ ഖലീജ് സ്ട്രീറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ 30 ശതമാനം പൂര്‍ത്തിയായതായും ബി-റിങ് റോഡ് നിര്‍മാണം 27 ശതമാനം പൂര്‍ത്തിയായതായും അശ്ഗാല്‍ അറിയിച്ചിരുന്നു.
ബി^റിങ് റോഡിനോട് ചേര്‍ന്നുള്ള അല്‍ മതാര്‍ സ്ട്രീറ്റ്, വാദി മുശൈരിബ്, റൗദത് അല്‍ ഖൈല്‍, അല്‍ റയ്യാന്‍ സ്ട്രീറ്റുകളും ഇതോടൊപ്പം വികസിപ്പിക്കുന്നുണ്ട്. റുമൈല ആശുപത്രിയിലേക്കുള്ള പ്രവേശന കവാടം വികസിപ്പിക്കുകയും സ്ട്രീറ്റ് ലൈറ്റ്, കാല്‍നട-സൈക്കിള്‍പാതകള്‍ തയാറാക്കി ഗതാഗത സുരക്ഷ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം പാര്‍ക്കിങ് കേന്ദ്രങ്ങളും സ്ഥാപിക്കും.റുമൈല ആശുപത്രി, ഖത്തര്‍ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, സൂഖ് വാഖിഫ്, അല്‍ ബിദ്ദ പാര്‍ക്ക് തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായും വാണിജ്യ, ആരോഗ്യ സ്ഥാപനങ്ങളുമായും ബി-റിങ് റോഡ് ബന്ധപ്പെട്ട് കിടക്കുന്നു. മധ്യദോഹയില് ഗതാഗതക്കുരുക്ക് കുറക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള ബി^റിങ് റോഡ് വികസന പദ്ധതി സുപ്രധാന പദ്ധതിയാണ്. റുമൈല ആശുപത്രി ഉള്‍പ്പടെ സേവന, വാണിജ്യ കേന്ദ്രങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളായ ഖത്തര്‍ നാഷനല്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, സൂഖ് വാഖിഫ്, അല്‍ബിദ പാര്‍ക്ക് എന്നിവയെയെല്ലാം ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണ് ബി^റിങ്. ബി^റിങ് റോഡ്, അല്‍ഖലീജ് സ്ട്രീറ്റ് എന്നിവ 10 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഒപ്പം ഓരോ ദിശയിലും നിലവിലെ രണ്ടുപാതകളില്നിന്നും മൂന്നു വീതം പാതകളായി വര്‍ധിപ്പിച്ച് അവയുടെ ശേഷി വര്‍ധിപ്പിക്കും. ബി^റിങ് റോഡ്, അല്‍ഖലീജ് സ്ട്രീറ്റ് എന്നിവയുടെ വികസനവും പദ്ധതിയുടെ ഭാഗമാണ്. വലിയതോതില്‍ ഗതാഗത ഒഴുക്കുണ്ടാകുന്ന മേഖലയാണിത്. മുശൈരിബ്, അല്‍മുന്‍തസ, അല്‍ കോര്‍ണീഷ്, അല്‍സദ്ദ്, ബിന്‍ മഹ്മൂദ് തുടങ്ങി സുപ്രധാന മേഖലകളിലേക്കും തിരിച്ചും ബന്ധിപ്പിക്കുന്ന പദ്ധതിയാണ് വികസിപ്പിക്കുന്നത്. പദ്ധതിയുടെ പരിധിയില്‍ നിരവധി മെട്രോ സ്റ്റേഷനുകളുമുണ്ട്. മധ്യദോഹയിലെ നിരവധി സുപ്രധാന ലക്ഷ്യസ്ഥാനങ്ങളും രാജ്യത്തിെന്റ മറ്റു ഭാഗങ്ങളും തമ്മില്‍ ഗതാഗതം സുഗമമാക്കുന്നതിനാല്‍ പദ്ധതിയുടെ പ്രാധാന്യം ഇരട്ടിക്കുന്നുണ്ട്. ഉനൈസ സ്ട്രീറ്റ് വികസനം, അല്‍മതാര്‍, വാദി മുഷൈരിബ്, റൗദത്ത് അല്‍ഖയ്ല്‍, അല്‍റയ്യാന്‍ സ്ട്രീറ്റുകളുടെ വികസനം, റുമൈല ആസ്പത്രിയിലേക്കുള്ള പ്രവേശനം വികസിപ്പിക്കല്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.ഈ മേഖലയിലെ ഗതാഗത ഒഴുക്ക് സുഗമമാക്കാന്‍ പദ്ധതി സഹായമാകും. എ^റിങ് റോഡിനും ബി^റിങ് റോഡിനുമിടയില്‍ ഗതാഗത നീക്കം കാര്യക്ഷമമാക്കുകയും ലക്ഷ്യമാണ്. പദ്ധതിയുടെ ഭാഗമായി ഫരീജ് അബ്ദുല്‍അസീസ്, ദോഹ അല്‍ജദീദ്, ഏഷ്യാഡ്, വാദി റഷീദ, അല്ഒറൂബ, ബിന്‍ ദിര്‍ഹം എന്നീ ആറു ഇന്റര്‍സെക്ഷനുകള്‍ നവീകരിക്കും.ഖസര്‍ അല്മര്മര്, അല്‍മന്നായി(അല്‍ഖലീജ്), വാദി മുഷൈരിബ് (അല്‍ജെയ്ദ ബ്രിഡ്ജ്) എന്നീ മൂന്നു റൗണ്ട്എബൗട്ടുകള്‍ സിഗ്നല്‍ കേന്ദ്രീകൃത ഇന്റര്‍സെക്ഷനുകളാക്കി മാറ്റും.ഈ മേഖലയിലെ ഗതാഗതസുരക്ഷയെ ശക്തിപ്പെടുത്തുന്ന നിരവധി ഘടകങ്ങളും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ഖലീജ് സ്ട്രീറ്റില്‍ എലിവേറ്ററുകളുള്ള രണ്ടു കാല്‍നടപ്പാലങ്ങള്‍ നിര്‍മിക്കും. ഒപ്പം സൈക്കിള്‍, കാല്‍നടപ്പാതകള്‍, റോഡ് അടയാളങ്ങള്‍, റോഡ് മാര്‍ക്കിങ്ങുകള്‍, പുതിയ തെരുവുവിളക്കുകള്‍ എന്നിവയെല്ലാം സജ്ജമാക്കും. ലാന്‍ഡ്സ്കേപ്പിങ് പ്രവര്‍ത്തികള്‍ക്കു പുറമെ പാര്‍ക്കിങ് സൗകര്യവും വര്‍ധിപ്പിക്കും. ബി^റിങ് റോഡ് വികസനപദ്ധതിയില്‍ മേഖലയിലെ അടിസ്ഥാനസൗകര്യവികസനവും ഉള്‍പ്പെടുന്നു.
അഴുക്കുചാല്‍ നവീകരണ പ്രവൃത്തിയും പദ്ധതിയുടെ ഭാഗമാണ്. മഴക്കാലത്ത് വെള്ളം അടിഞ്ഞുകൂടാതിരിക്കാന്‍ ഡ്രെയിനേജ് സംവിധാനം നവീകരിക്കല്‍, നിലവിലെ കുടിവെള്ള, ജലസേചന, ഡ്രെയിനേജ് ശൃംഖല എന്നിവ വികസിപ്പിക്കല്‍ തുടങ്ങിയവയും നടക്കും. ഇറ്റാല്‍ കണ്സള്ട്ടിെന്റ മേല്‍നോട്ടത്തില്‍ അല്‍ജാബര്‍ ആന്‍ഡ് മഖ്ലൂഫ് കണ്‍സ്ട്രക്ഷന്‍ കമ്ബനിയാണ് പദ്ധതി നടപ്പാക്കുന്നത്.472 മില്യണ്‍ റിയാലാണ് പദ്ധതിച്ചെലവ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും ചുറ്റുമുള്ള പാര്‍പ്പിട, വാണിജ്യ മേഖലകളില്‍ അതിെന്റ ആഘാതം കുറക്കുന്നതിനുമായി പദ്ധതി നടപ്പാക്കല്‍ അഞ്ചുഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു.പ്രദേശത്തെ താമസക്കാരിലും സന്ദര്‍ശകരിലും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ആഘാതം കുറക്കുന്നതിന് നടപടികള്‍ സ്വീകരിച്ചാണ് പണികള്‍.പ്രദേശത്തെ താമസക്കാര്‍ക്ക് അസൗകര്യം കുറക്കുന്നതിന് ദിവസത്തിലെ ചില സമയങ്ങളില്‍ മാത്രമാണ് ഖനനം നടത്തുന്നത്. ഉത്ഖനന സമയത്ത് ഉണ്ടാകുന്ന പൊടിപടലങ്ങള്‍ നിയന്ത്രിക്കുന്നതിന് വെള്ളം തളിക്കാന്‍ വാട്ടര്‍ ടാങ്കുകളും ഉപയോഗിക്കുന്നുണ്ട്.പദ്ധതി നടപ്പാക്കല്‍ കാലയളവില്‍ മേഖലയിലെ െറസിഡന്ഷ്യല് ഏരിയകളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കുമുള്ള എല്ലാ പ്രവേശനമാര്ഗങ്ങളും ഗതാഗതത്തിനായി തുറന്നിടുന്നവിധത്തിലാണ് അടച്ചുപൂട്ടലുകളും വഴിതിരിച്ചുവിടലുകളും രൂപകല്പന ചെയ്തിരിക്കുന്നത്.
You might also like