ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനുമായി നടക്കേണ്ട രണ്ടാം സംവാദത്തില്‍ നിന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായുളള സംവാദ വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണെങ്കില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ട്രംപ് പറയുന്നത് ഒരു വെര്‍ച്വല്‍ സംവാദത്തിനു വേണ്ടി തനിക്ക് സമയം പാഴാക്കാനില്ലെന്നാണ്.ഒക്ടോബര്‍ 15 നാണ് ഇരുവരും തമ്മിലുളള രണ്ടാം സംവാദം നടക്കേണ്ടത്. സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ വ്യത്യസ്ത സ്ഥലങ്ങളിലിരുന്ന് പങ്കെടുക്കുന്ന രീതിയിലായിരിക്കുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. ഈ നിര്‍ദേശമാണ് ട്രംപ് തള്ളിയത്. ആദ്യ സംവാദത്തില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ട്രംപിന് കൊറോണ രോഗം ബാധിച്ചത്. വെള്ളിയാഴ്ച അദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചു. തിങ്കളാഴ്ച വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തി. പിന്നീട് ട്രംപിന്റെ രോഗ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടിട്ടില്ല.