ഒമാന്‍ അറബ് ബാങ്ക് ഇൗ ദിശയിലുള്ള പുതിയ സേവനങ്ങള്‍ ആരംഭിച്ചു.’സ്െറ്റപ് ടു ദ ഫ്യൂച്ചര്‍ 3.0’എന്ന പേരിലുള്ള പുതിയ സേവനങ്ങളില്‍ നിര്‍മിതബുദ്ധിയില്‍ അധിഷ്ഠിതമായ ഇ-പേമെന്‍റ് സംവിധാനം അടക്കമുള്ളവയുണ്ട്. ഒ.എ.ബി ഒാണ്‍ലൈന്‍ ആപ് വഴിയുള്ള ഒാണ്‍ലൈന്‍ ഒാണ്‍ബോര്‍ഡിങ് സംവിധാനം വഴി സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാങ്ക് ശാഖ സന്ദര്‍ശിക്കാതെയും ഫോറങ്ങളില്‍ ഒപ്പുവെക്കാതെയും അഞ്ചു മിനിറ്റിനുള്ളില്‍ അക്കൗണ്ട് തുടങ്ങാം. വ്യക്തിഗത വായ്പകള്‍ എടുത്തവര്‍ക്ക് അധിക തുക ആവശ്യമുണ്ടെങ്കില്‍ ആപ് വഴി അപേക്ഷിക്കാം. യോഗ്യരാണെങ്കില്‍ അപേക്ഷക്ക് അഞ്ചു മിനിറ്റിനുള്ളില്‍ അംഗീകാരം ലഭിക്കും.ആപ് വഴി പുതിയ അക്കൗണ്ട് എടുത്തവര്‍ക്ക് പ്രതിവര്‍ഷ വളര്‍ച്ച ഉറപ്പാക്കുന്ന സൂപ്പര്‍ ഗ്രോത്ത് സേവിങ്സ് അക്കൗണ്ട് ആനുകൂല്യവും ലഭിക്കും.ഡിജിറ്റല്‍ മേഖലയില്‍ മികച്ച സേവനങ്ങള്‍ അവതരിപ്പിക്കാന്‍ തങ്ങള്‍ എന്നും ശ്രമിച്ചുവരുന്നതായി റീെട്ടയില്‍ ബാങ്കിങ് ഡിവിഷന്‍ ആക്ടിങ് മേധാവി റഷാദ് അല്‍ ശൈഖ് പറഞ്ഞു.