എഡ്യൂകെയർ പെരുമാതുറ ആനുവൽ ഡേ – 14 മെയ്‌ 2025 4 PM

0

എൽ പി സ്കൂൾ പെരുമാതുറ

ബഹുമാന്യരെ,

കിംസ് ഹെൽത്ത്- സ്നേഹതീരത്തിന്റെ വിദ്യാഭ്യാസ ശക്തീകരണ പരിപാടിയുടെ ഭാഗമായി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതിയായ “എഡ്യൂകെയർ പെരുമാതുറയുടെ” ആനുവൽ ഡേ മെയ് 14 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പെരുമാതുറ ഗവൺമെൻറ് എൽ പി എസിൽ വച്ച് സംഘടിപ്പിക്കുകയാണ്. പെരുമാതുറയുടെ സമഗ്ര വികസനം വിദ്യാഭ്യാസത്തിലൂടെ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ പദ്ധതിയിൽ 500ൽ ആധികം വിദ്യാർഥികൾ ഗുണ ഭോക്താക്കളാണ്. സമൂഹത്തിന്റെ വലിയൊരു മാറ്റത്തിന് വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ സംരംഭത്തിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നത് ബഹു. ഫിഷറീസ് സെക്രട്ടറി അബ്ദുൽ നാസർ ഐ.എ.എസ് ആണ്. സ്നേഹതീരത്തിന്റെ അഡ്വൈസർ ബോർഡ് ചെയർമാനും കിംസ്ഹെൽത്തിന്റെ ചെയർമാനുമായ ഡോ.എം. ഐ സഹദുള്ള, സ്നേഹതീരം പ്രസിഡന്റ് ശ്രീ.ഇ.എം നജീബ്, കിംസ് ഹെൽത്ത് സിഏസ്ആർ, സി ഇ ഒ രേശ്മി ആയിഷ, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ വാഹിദ് എന്നിവർ പങ്കെടുക്കുന്നു. കഴിഞ്ഞവർഷം വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിച്ച കുട്ടികൾക്കും പെരുമാതുറയിൽ നിന്ന് റിട്ടയർ ആയി പോകുന്ന പ്രധാന അധ്യാപകർക്കും, ഈ പദ്ധതിയിലെ അദ്ധ്യാപകർക്കും ആദരവ് നൽകുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന ഈയൊരു പദ്ധതിയുടെ വാർഷികാ ഘോഷത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ആശംസകളോടെ
എസ്. സക്കീർ ഹുസൈൻ
ജനറൽ സെക്രട്ടറി
സ്നേഹതീരം

മാടൻവിള നൗഷാദ്
വർക്കിംഗ്‌ ചെയർമാൻ
ടാസ്ക് ഫോഴ്സ്

അഹമ്മദ് സാജിദ് പ്രോജെക്ട് ഓഫീസർ, എഡ്യൂകെയർ

You might also like
Leave A Reply

Your email address will not be published.