പാച്ചല്ലൂർ ഗവ:എൽ.പി.സ്കൂളിലെ നവീകരിച്ച പ്രീ-പ്രൈമറി വിഭാഗത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു

0

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സൗത്ത് യുആർസിയുടെ പരിധിയിൽപ്പെടുന്ന പാച്ചല്ലൂർ ഗവ: എൽ.പി.സ്കൂളിലെ നവീകരിച്ച പ്രീ-പ്രൈമറി വിഭാഗത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.


ഓരോ പ്രീ പ്രൈമറി സ്കൂളിനെയും മാതൃക വിദ്യാലയം ആക്കണമെന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ഈ അധ്യയന വർഷം കൂടുതൽ സ്‌കൂളുകൾക്ക് ആധുനിക നിലവാരമുള്ള പ്രീ-പ്രൈമറി അനുവദിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളം വഴിയാണ് എല്ലാ ജില്ലകളിലും മാതൃകാ പ്രീ പ്രൈമറി സ്കൂളുകൾ സ്ഥാപിച്ചു വരുന്നത്.

കുട്ടികൾക്ക് മാനസികവും ശാരീരികവുമായി ഉല്ലാസം ലഭിക്കുന്ന തരത്തിൽ പതിമൂന്ന് ഇടങ്ങൾ ക്ലാസ്സ്‌ മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്.
വെള്ളാർ വാർഡ് കൗൺസിലർ നെടുമം മോഹനന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിന് സ്കൂൾ ഹെഡ്‌മിസ്ട്രസ് ഷീബ എസ് സ്വാഗതം ആശംസിച്ചു.
എസ്എസ്കെ തിരു. ഡിപിസി ജവാദ് എസ് പദ്ധതി വിശദീകരണം നടത്തി.


തിരുവല്ലം വാർഡ് കൗൺസിലർ വി സത്യവതി, എസ്എസ്കെ തിരു. ഡിപിഒ റെനി വർഗ്ഗീസ്, ഡിഇഒ സുരേഷ് ബാബു, തിരു. സൗത്ത് എഇഒ ആർ ഗോപകുമാർ, സൗത്ത് യുആർസി ബിപിസി വിദ്യാവിനോദ് ആർ, അജിത് വെണ്ണിയൂർ, പനത്തുറ ബൈജു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പിറ്റിഎ പ്രസിഡന്റ് ദൗലത്ത് ഷാ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഉദ്ഘാടനസമ്മേളനം അവസാനിപ്പിച്ചു.

പാച്ചല്ലൂർ ഗവ: എൽപി സ്കൂളിലെ സമഗ്ര ശിക്ഷാ കേരളം പ്രീ-പ്രൈമറി വർണ്ണക്കൂടാരം

You might also like

Leave A Reply

Your email address will not be published.