ബാബുജോൺ കൊക്കവയൽ ചിത്രം ‘നേർച്ചപ്പെട്ടി’

0

കന്യാസ്ത്രീ നായിക കഥാപാത്രമായ ആദ്യ മലയാള സിനിമയായ നേർച്ചപ്പെട്ടിയുടെ ചിത്രീകരണം പൂർത്തിയായി. ബാബുജോൺ കൊക്കവയൽ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്തത് .സ്‌കൈ ഗേറ്റ് മൂവീസും ഉജ്വയ്നി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്.


ക്രൈസ്തവസഭയിലെ ചില പ്രത്യേക വിഷയങ്ങൾ ചിത്രം ചൂണ്ടിക്കാട്ടുന്നു.
തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നൈറ നിഹാർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ദേശീയതലത്തിലുള്ള പരസ്യചിതങ്ങളിലൂടെയും ഫാഷൻ ഷോകളിലൂടെയും ശ്രദ്ധേയനായ അതുൽ സുരേഷ് ആണ് നായകൻ.
ഉദയകുമാർ , ശ്യാം കൊടക്കാട്, മോഹൻ തളിപ്പറമ്പ, ഷാജി തളിപ്പറമ്പ, മനോജ് നമ്പ്യാർ വിദ്യൻ കനകത്തിടം, പ്രസീജ് കുമാർ , സദാനന്ദൻ ചേപ്പറമ്പ്, രാജീവ് നടുവനാട് ,സിനോജ്
മാക്സ് , ജയചന്ദ്രൻ പയ്യന്നൂർ, നസീർ കണ്ണൂർ,ശ്രീവേഷ്കർ , ശ്രീഹരി, പ്രഭു രാജ്, സജീവൻ പാറക്കണ്ടി, റെയ്സ് പുഴക്കര , ബിജു കല്ലുവയൽ, മാസ്റ്റർ ധ്യാൻ കൃഷ്ണ, പ്രസീത അരൂർ, രേഖാ സജിത്, വീണ, പുണ്യതീർത്ഥ , അശ്വനി രാജീവൻ , അനഘ മുകുന്ദൻ , ജെയിൻ, പ്രഭുദ്ധ സനീഷ് ,ശ്രീ കലാ രതി ഇരിട്ടി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ .


തിരക്കഥ, സംഭാഷണം : സുനിൽ പുല്ലോട് ഷാനി നിലാമറ്റം.
ക്യാമറ : റഫീഖ് റഷീദ്. കലാസംവിധാനം: ബാലകൃഷ്ണൻ കൈതപ്രം.മേക്കപ്പ്: ജയൻ ഏരുവേശി.എഡിറ്റർ :സിന്റോ ഡേവിഡ്. സംഗീതം :ജോജി തോമസ്. അസോസിയേറ്റ് ഡയറക്ടർ : മനോജ് നമ്പ്യാർ. പ്രൊഡക്ഷൻ കൺട്രോളർ : ഉദയകുമാർ. അസിസ്റ്റന്റ് ഡയറക്ടർമാർ: രാലാജ് രാജൻ, ആരാധ്യ രാഗേഷ്.


സ്റ്റിൽസ് : വിദ്യൻ കനകത്തിടം.
പി .ആർഒ : റഹിം പനവൂർ.പ്രൊഡക്ഷൻ മാനേജർ :വിനോദ് പാടിച്ചാൽ. യൂണിറ്റ് : ശ്യാമാസ് മീഡിയ.
കണ്ണൂരും പരിസര പ്രദേശങ്ങളിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

റഹിം പനവൂർ
പിആർ ഒ
ഫോൺ :9946584007

You might also like

Leave A Reply

Your email address will not be published.