ടി. എൻ. പുരം ഇഖ്റഅ് അക്കാദമിയുടെ വിപുലീകരിച്ച സെന്റർ ഉദ്ഘാടനം ചെയ്തു

0

പെരിന്തൽമണ്ണ : മലപ്പുറം പുലാമന്തോൾ ടി. എൻ പുരത്തുള്ള ഇഖ്റഅ് അക്കാദമി പ്രസംഗ പരിശീലന സെന്ററിന്റെ വിപുലീകരിച്ചസ്ഥാപനത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം സാബു കൃഷ്ണ നിർവഹിച്ചു. അക്കാദമി മാനേജിംഗ് ഡയറക്ടർ അലി കുന്നത്ത് സ്വാഗതം പറഞ്ഞു.പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലാ ഓഫിസർ സ്രാജുട്ടി മുഖ്യാതിഥി ആയിരുന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടറി അസീസ് ഏർബാദ് അധ്യക്ഷനായിരുന്നു .

പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ, പുലാമന്തോൾ പി എസ് സി ബാങ്ക് സെക്രട്ടറി അബൂബക്കർ കട്ടുപ്പാറ, കെ വിവി ഇഎസ് പെരിന്തൽമണ്ണ മണ്ഡലം ട്രഷറർ ശാഫി നവാസ്, സിനിമ പിആർഒ റഹിം പനവൂർ, ചലച്ചിത്ര സംഗീത സംവിധായകൻ ഫെമിൻ ഫ്രാൻസിസ്,
ഇ. കെ. മുഹമ്മദ്‌ ഹനീഫ, വാർഡ് മെമ്പർമാരായ മുഹമ്മദ്‌കുട്ടി തൊട്ടുങ്ങൽ, ഹസീന കളരിക്കൽ,
എം. കെ. മൈമൂന, കട്ടുപ്പാറ എ യൂ
പി എസ് അധ്യാപിക സുലൈഖ, സക്കീർ പറമ്പിൽ, ലത്തീഫ്, സൈദലവി, അർഷിദ് ആരിഫ്, അഷ്‌കർ കൂരാട്,മുഹമ്മദലി വാഴേങ്കട, ജസീന തുടങ്ങിയവർ സംസാരിച്ചു.


അക്കാദമിയിൽ പ്രസംഗം പഠിക്കുന്ന 83 വയസ്സുള്ള സൈദലവിയെ ചടങ്ങിൽ ആദരിച്ചു.അസീസ് നിലമ്പൂർ ഉൾപ്പെടെയുള്ളവർ ഗാനങ്ങൾ ആലപിച്ചു.
പ്രസംഗപരിശീലനം നേടാൻ മറ്റു ജില്ലകളിൽനിന്നുമുള്ളവരും അക്കാദമിയിൽ എത്തുന്നുണ്ട്.
എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് 2 മുതൽ വൈകിട്ട് 5.30 വരെയാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്
8848 342879 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അക്കാദമി മാനേജിംഗ് ഡയറക്ടർ അലി കുന്നത്ത് അറിയിച്ചു.

         റഹിം പനവൂർ
         ഫോൺ : 9946584007
You might also like
Leave A Reply

Your email address will not be published.