എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ഈസി ഗോതമ്പ് പാലപ്പം പരിചയപ്പെടാം

0

ചേരുവകൾ

ഗോതമ്പുപൊടി – 2 കപ്പ്

തേങ്ങ – 1 കപ്പ്

ചോറ് – 1/2 കപ്പ്

വെള്ളം – 2 കപ്പ്

യീസ്റ്റ് – 1 1/2 ടീ സ്പൂൺ(ഇൻസ്റ്റന്റ് യീസ്റ്റ്)

പഞ്ചസാര – 1 ടേബിൾ സ്പൂൺ

എണ്ണ – 1 ടേബിൾ സ്പൂൺ

ചൂട് വെള്ളം – 1/2 കപ്പ്

തയാറാക്കുന്ന വിധം

ഗോതമ്പുപൊടി, തേങ്ങ, ചോറ് എന്നിവ മിക്സ് ചെയ്ത് മാറ്റിവക്കുക.

ശേഷം രണ്ടു കപ്പ് വെള്ളത്തിലേക്ക് ഇവ ചേർത്ത് അരച്ചെടുക്കാം.

അരക്കുന്നതിനു മുൻപ് ഇൻസ്റ്റന്റ് യീസ്റ്റ് ചേർക്കാൻ മറക്കരുത്.

പഞ്ചസാരയും എണ്ണയും മിക്സ് ചെയ്ത് മാവിലേക് ചേർക്കാം.

ഇനി ചൂട് വെള്ളവും ചേർത്ത് അടച്ചുവക്കാം.

മാവ് പൊങ്ങി വരുമ്പോൾ നല്ല രുചികരമായ പാലപ്പം ചൂട്ടെടുക്കാവുന്നതാണ്.

You might also like

Leave A Reply

Your email address will not be published.