വികസനത്തെ ആരും എതിർക്കുന്നില്ല അത് പക്ഷെ സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ട് ആവരുത്: വിവേക് ഗോപൻ

0

വന്ദേ ഭാരതിന്റെ മലയാളി മണ്ണിലൂടെ ഉള്ള ആദ്യ ഒഫീഷ്യൽ യാത്രയിൽ താനും പങ്കാളിയായതായി വിവേക് ഗോപൻ ഫേസ്‌ബുക്കിൽ കുറിച്ചു.‘ജീവിതത്തിന്റെ യാത്രയിൽ എന്നും ഓർമ്മിക്കാൻ ഒരു യാത്ര കൂടി. വികസനത്തിന്റെ യാത്ര. ഭാരത എഞ്ചിനീയർ മാർ നിർമിച്ച MADE IN INDIA ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരതിന്റെ മലയാളി മണ്ണിലൂടെ ഉള്ള ആദ്യ ഒഫീഷ്യൽ യാത്ര. ഇത്‌ പുതിയ ഭാരതം. വികസനത്തെ ആരും എതിർക്കുന്നില്ല, അത് പക്ഷെ സാധാരണക്കാരന്റെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ട് ആവരുത്’, വിവേക് ഗോപൻ ഫേസ്‌ബുക്കിൽ കുറിച്ചു.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvivekgopan.keralastrikers%2Fposts%2Fpfbid02qgDksA3Nfspaac6dwUnRk1UaQC3CP381Xws1nEti8kP9rYnku6ZPFZGitBHDhBYUl&show_text=true&width=500

അതേസമയം, ഇന്ന് 11.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരും, മതമേലധ്യക്ഷന്മാരും, മാധ്യമ പ്രവർത്തകരുമാണ് ആദ്യ വന്ദേ ഭാരത് എകസ്പ്രസിൽ ഇടം നേടിയത്. വന്ദേ ഭാരതിന് ഇന്ന് മാത്രം 14 സ്റ്റോപ്പുകളാണ് ഉള്ളത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂർ 5 മിനിട്ടിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലർ സർവീസ്.

You might also like

Leave A Reply

Your email address will not be published.