കേരളത്തില്‍ ചൂടു കൂടുന്നു

0

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 55 ഡിഗ്രി സെല്‍ഷ്യസിനും മുകളിലായിരിക്കും താപസൂചിക. താപനില, അന്തരീക്ഷ ഈര്‍പ്പം എന്നിവ കണക്കിലെടുത്ത് അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്നതാണ് താപസൂചിക.പകല്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം, നിര്‍ജലീകരണവും സൂര്യാതപവും വരാതെയും ശ്രദ്ധിക്കണമെന്നുമാണ് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് തൃശൂര്‍ ജില്ലകളിലാണ് താപ സൂചിക അപകടകരമായ നിലയില്‍ ഉയരാന്‍ സാധ്യത.അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ പകല്‍ 36 വരെ താപനില ഉയരും. അതേസമയം അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.