ചാര നിറമുള്ള ഉടുപ്പും ട്രാക് സ്യൂട്ടുമാണ് പുതിയ യൂണിഫോം.തൊഴിലാളികളുടെ ജോലി ഭാരം കുറയ്ക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും സുരക്ഷാ പരിശീലനവും നല്‍കി ആധുനിക സമൂഹത്തിനു യോജിച്ച രീതിയില്‍ തൊഴില്‍ സമൂഹത്തെ പരിഷ്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് യൂണിഫോം ഏകീകരണം. തൊഴിലാളികളുടെ മുഴുവന്‍ സേവന വേതന സംവിധാനവും ഓണ്‍ലൈന്‍ ആക്കും.ആദ്യ ഘട്ടത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക്, ആലുവയില്‍ ഐഎസ്‌ആര്‍ഒയുടെ കീഴിലുള്ള അമോണിയം പെര്‍ക്ലോറേറ്റ് എക്സ്പെരിമെന്റല്‍ പ്ലാന്റ്, പെപ്സി കമ്ബനി എന്നിവിടങ്ങളിലെ 150 തൊഴിലാളികള്‍ക്കാണ് പരിശീലനവും പുതിയ യൂണിഫോമും നല്‍കുക. 15 ന് കൊച്ചി യില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി പുതിയ യൂണിഫോം ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഉദ്ഘാടനം ചെയ്യും.