അഡ്വ.ഐ ബി സതീഷിനും നജീബ് കാന്തപുരത്തിനും ഡോ.എ.പി.ജെ.അബ്ദുൽ കലാം ജനമിത്രാ പുരസ്കാരങ്ങൾ

0


തിരുവനന്തപുരം. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽകലാം അവർകളുടെ സ്മരണാർത്ഥം ഡോ.എ പി ജെ അബ്ദുൽകലാം സ്റ്റഡിസെൻ്റർ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നനിയമസഭാ സാമാജികനും, നവാഗതനിയമസഭാ സാമാജികനും നൽകുന്ന ഡോ.എ പി ജെ അബ്ദുൽ കലാം ജനമിത്രാ പുരസ്കാരത്തിന് അഡ്വ.ഐ ബി സതീഷ് എം.എൽ.എ,

നജീബ് കാന്തപുരം എം എൽ എ

തുടങ്ങിയവരെ ജൂറി കമ്മിറ്റി തിരഞ്ഞെടുത്തു.
വറ്റാത്ത ഉറവയ്ക്കായ് – ജലസമൃദ്ധി,സ്ത്രീ സൗഹൃദ മണ്ഡലത്തിനായ് – ഒപ്പം,ലഹരി വിമുക്ത മണ്ഡലത്തിനായ് – കൂട്ട്,കോവിഡ് പ്രതിരോധത്തിനായ് – ഒറ്റയ്ക്കല്ല ഒപ്പമുണ്ട്,സംരംഭക സൗഹൃദ മണ്ഡലത്തിനായ് – KIDC,കാർഷിക സമൃദ്ധ മണ്ഡലത്തിനായ് – ജൈവസമൃദ്ധി,മാലിന്യ രഹിത മണ്ഡലത്തിനായ് – മാലിന്യരഹിതം എന്റെ കാട്ടാക്കട,സമഗ്ര വിദ്യാഭ്യാസത്തിനായ് – കാട്ടാൽ എഡ്യൂകേയർ,കാർബൺ തൂലിത മണ്ഡലത്തിനായ് – കാർബൺ ന്യൂട്രൽ കാട്ടാക്കട,മണ്ഡലത്തിലെ തൊഴിൽ രഹിത അഭ്യസ്ഥവിദ്യർക്കായ് – ടേക്ക്ഓഫ് കാട്ടാക്കട തുടങ്ങിയ വിത്യസ്ഥതയാർന്നതും മികവുറ്റതുമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അഡ്വ.ഐ .ബി.സതീഷ് എം.എൽ.എയെ ജൂറികമ്മിറ്റി പുരസ്കാരത്തിനായ് തിരഞ്ഞെടുത്തത്.
രാജ്യത്തെ ആദ്യ സമ്പൂർണ്ണ സൗജന്യ സിവിൽ സർവ്വീസ് അക്കാഡമി,സ്ത്രീ സൗഹൃദ മണ്ഡലത്തിനായ് – ഷീ വിൽസ് ,ലഹരി വിമുക്ത മണ്ഡലത്തിനായ് – റെലിക്റ്റ,കോവിഡ് പ്രതിരോധത്തിനായ് നടത്തിയ മാതൃകാ പ്രവർത്തനങ്ങൾ,സംരംഭക സൗഹൃദ മണ്ഡലത്തിനായ് – മുദ്ര എം.എൽ എ കെയർ,,സമഗ്ര വിദ്യാഭ്യാസ പ്രോത്സാഹനത്തിനായ് – ക്രിയ കമ്മ്യൂൺ ,ഭിന്നശേഷി വിദ്യാർത്ഥി സൗഹൃദവേദി – ജാലകം, തൊഴിൽ രഹിത അഭ്യസ്ഥ വിദ്യർക്കായ് പ്ലൈസ്മെൻ്റ് ഡ്രൈവ്, തുടങ്ങിയ വിത്യസ്ഥതയാർന്നതും മികവുറ്റതുമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് നജീബ് കാന്തപുരത്തിനെ ജൂറികമ്മിറ്റി പുരസ്കാരത്തിനായ് തിരഞ്ഞെടുത്തത്. ദർശന ടിവി ഓപ്പറേഷൻഹെഡ് ശ്രീ.പി.എം.ഹുസൈൻ ജിഫ്രിതങ്ങൾ, ഐറോസിസ് ഏവിയേഷൻ& മാനേജ്മെൻ്റ് സ്റ്റഡീസ് എം.ഡി.ഡോ. ഷാഹുൽഹമീദ്, കവിയും എഴുത്തുകാരനുമായ ശ്രീ. കുന്നത്തൂർ ജെ പ്രകാശ്, കെ.എം.ജെ.ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ അക്കാഡമിക് ഡയറക്ടർ ഡോ.അബ്ദുൽസത്താർ, പരിസ്ഥിതിപ്രവർത്തകനും കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാനുമായ ശ്രീ.എം.എൻ ഗിരി തുടങ്ങിയവരാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്ത ജൂറികമ്മിറ്റി അംഗങ്ങൾ
2023 ജനുവരി 7 ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് എസ്.കെ.പൊറ്റക്കാട്ട് ഹാളിൽ വച്ച് നടക്കുന്ന സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 250 ജീവകാരുണ്യ പ്രവർത്തകരുടെ സംഗമം സൗഹൃദ കൂട്ടത്തിൻ്റെ ഉദ്ഘാടന സമ്മേളത്തിൽ വച്ച് മന്ത്രി മുഹമ്മദ് റിയാസ് പുരസ്കാരങ്ങൾ വിതരണം നടത്തുന്നതാണെന്ന് സ്റ്റഡി സെൻ്റെർ ഡയറക്ടർ പൂവച്ചൽസുധീർ അറിയിച്ചു.

   വിശ്വസ്തതയോടെ,
   പൂവച്ചൽസുധീർ
   ഡയറക്ടർ ഡോ.എ.പി.ജെ                അബ്ദുൽകലാം സ്റ്റഡിസെൻ്റെർ

9605302715

You might also like

Leave A Reply

Your email address will not be published.