ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ 17-ാമത് ഔട്ട്ലെറ്റ് അല്‍വതന്‍ സെന്ററില്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു
ദോഹ: ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ 17-ാമത് ഔട്ട്ലെറ്റ് അല്‍വതന്‍ സെന്ററില്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ സറഫുദ്ദീന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ്, മാര്‍ക്കറ്റിംഗ് ഹെഡ് സമീര്‍ ആദം, ഹമദ് അഹമ്മദ് അല്‍ മുഹമ്മദ് തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.
പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആയിരം റിയാലിന് ആഭരണങ്ങള്‍ വാങ്ങുന്ന ആദ്യ 500 ഉപഭോക്താക്കള്‍ക്ക് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും. ഒക്ടോബര്‍ 29 വരെയാണ് ഈ ഓഫര്‍ നിലവിലുണ്ടാവുക.