രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന് സൗജന്യമാക്കിയതിന് പിന്നാലെ ചെലവ് ചുരുക്കാനുള്ള കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ധനകാര്യമന്ത്രാലയം
ഇത് സംബന്ധിച്ച നിര്‍ദേശം വിവിധ മന്ത്രാലയങ്ങള്‍ക്കും ഡിപ്പാര്‍ട്ടുമെന്‍റുകള്‍ക്കും നല്‍കി. അത്യാവശ്യമല്ലാത്ത ചെലവുകള്‍ പരമാവധി ഒഴിവാക്കണമെന്ന് ധനകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു .“പദ്ധതിയേതര ചെലവ് പൂര്‍ണമായും ഒഴിവാക്കണം. പദ്ധതി ചെലവില്‍ 20 ശതമാനത്തിന്‍റെയെങ്കിലും കുറവ് വരുത്തണമെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ജോലിയിലെ ഓവര്‍ ടൈം അലവന്‍സ്, വിദേശ-അഭ്യന്തര വിമാന യാത്ര, ഭരണനിര്‍വഹണ ചെലവ്, ഓഫീസ് ചെലവ്, പരസ്യം, ഗ്രാന്‍റുകള്‍, പബ്ലിസിറ്റി എന്നിവയിലെല്ലാം നിയന്ത്രണം വേണമെന്നാണ് ധനകാര്യമന്ത്രാലയത്തിന്‍റെ സുപ്രധാന നിര്‍ദ്ദേശം .പ്രധാനമന്ത്രി അടുത്തിടെ വാക്സിന് നയത്തില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ക്കും ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും ധനകാര്യമന്ത്രാലയം കത്ത് നല്‍കിയത്. വാക്സിന്റെ സൗജന്യ വിതരണത്തിനായി 35,000 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍, ഇതിന് ഏകദേശം 50,000 കോടി ചെലവാകുമെന്നാണ് നിഗമനം . ഇതിന് പുറമേ സൗജന്യ റേഷന് ഒരു ലക്ഷം കോടിയും വേണം. ദീപാവലി വരെ സൗജന്യ റേഷന്‍ നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് .