യുവതിയെ 10 വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ വനിതാ കമ്മിഷന്‍ നെന്മാറയിലേക്ക്

0

ഉടന്‍ പെണ്‍കുട്ടിയെ സന്ദര്‍ശിക്കുമെന്നും കമ്മിഷന്‍ അംഗം ഷിജി ശിവജി വ്യക്തമാക്കി. സാമാന്യ യുക്തിക്കു നിരക്കാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നത്. ദൈനംദിനകാര്യങ്ങള്‍ പോലും നിറവേറ്റാനാവാതെ കഴിഞ്ഞെന്നത് വിശ്വസിക്കാനാവില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്.റഹ്മാന്‍റെ വീട്ടിലെ ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും യുവതി കഴിഞ്ഞു എന്നത് വിശ്വസനീയമല്ല എന്നാണ് പൊതു അഭിപ്രായവും ഉയരുന്നത്. ആര്‍ത്തവകാലമുള്‍പ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ ഒരു മുറിക്കുള്ളില് കഴിയാന്‍ നിര്‍ബന്ധിതയായിയെന്നത് കടുത്ത മനുഷ്യാവകാശ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.വാതിലില്‍ വൈദ്യുതികടത്തിവിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിലൂടെ പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് ഈ സംഭവമെന്ന് കമ്മിഷന്‍റെ വിലയിരുത്തി. പോലീസ് നടപടികളില് വീഴ്ചയും കമ്മിഷന്‍ പരിശോധിക്കുമെന്നും പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്നും ഷിജി ശിവജി വ്യക്തമാക്കി.നെന്മാറ അയിലൂരിലാണ് ഇത്തരത്തില്‍ സംഭവമുണ്ടായത്. വീട്ടില് ഇങ്ങനെ ഒരു സംഭവം നടക്കുന്നതായി വിശ്വാസിക്കാനാവില്ലെന്നാണ് റഹ്മാന്റെ മാതാപിതാക്കളും പ്രതികരിച്ചത്. അരഭിത്തിയുള്ള മുറിയിലാണ് റഹ്മാന് താമസിച്ചിരുന്നത്. മൂന്നുമാസം മുന്പാണ് റഹ്മാന്റെ റൂമിലുള്ള ജനല് അഴിച്ചുമാറ്റിയതെന്നാണ് ഉമ്മ പറയുന്നത്. ഇതില് നിന്നെല്ലാം നെന്മാറ സംഭവത്തിലെ ദുരൂഹത വര്ദ്ധിക്കുകയാണ്. ഇക്കാര്യങ്ങള് അന്വേഷിക്കണമെന്നാണ് വിവിധ ഭാഗങ്ങളില് നിന്നും അഭിപ്രായം ഉയരുന്നത്.യുവതിയെ താമസിപ്പിക്കുന്നതിനായി സ്വന്തം മുറിയോട് ചേര്‍ന്ന് പ്രത്യേക സജ്ജീകരണങ്ങളൊരുക്കി വീട്ടുകാരെവരെ അടുപ്പിക്കാതെയായിരുന്നു റഹമാന്‍ സജിതയെ ഒളിപ്പിച്ചത്. പിന്നീട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ റഹമാനെ സഹോദരന്‍ കഴിഞ്ഞ ദിവസം കണ്ടെത്തുകയും പോലീസില്‍ വിവരം അറിയിച്ചതോടെയുമാണ് സംഭവം പുറത്തുവന്നത്. ഇതിന് പിന്നാലെ ദിവ്യപ്രണയം എന്ന നിലയില്‍ വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തു.

You might also like

Leave A Reply

Your email address will not be published.