കുതിച്ചുയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്ബിന് മുന്‍പില്‍ യുവാവിന്റെ വേറിട്ട ഒറ്റയാള്‍ സമരം
തിരുവനന്തപുരത്ത് സ്റ്റാച്ച്‌വുവിലെ പെട്രോള്‍ പമ്ബില്‍ ഒറ്റക്കാലില്‍ നിന്നുകൊണ്ടായിരുന്നു മീനാങ്കള്‍ സ്വദേശി അജു കെ മധുവിന്റെ പ്രതിഷേധം. നഗരത്തിലെ ഡ്രൈനേജ് പ്രശ്നത്തില്‍ റോഡില്‍ പായ് വിരിച്ച് കിടന്നും, മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ മുന്‍പും തരംഗമായിരുന്നു അജു കെ മധു. ഇദ്ദേഹത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് തമ്ബാനൂര്‍ ഡ്രൈനേജ് പ്രശ്നത്തില്‍ പരിഹാരം കാണാന്‍ മേയര്‍ തീരുമാനിച്ചത്.പെട്രോള്‍ വില കുതിച്ചുയരുന്നതിനെതിരെ വ്യത്യസ്ത സമരവുമായി പലരും രംഗത്തു വരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. തിങ്കളാഴ്ച ഇന്ധന വില കൂട്ടിയിരുന്നു. വിവിധ നഗരങ്ങളിലായി പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഈ മാസം എട്ട് തവണയാണ് ഇന്ധന വില കൂട്ടുന്നത്. 8 തവണയായി പെട്രോളിന് 2 രൂപ 21 പൈസയും ഡീസലിന് 2 രൂപ 36 പൈസയുമാണ് ഉയര്‍ന്നത്.