സംസ്ഥാനത്ത് മൂന്ന് ഓക്‌സിജന്‍ പ്ലാന്റുകള്‍ കൂടി അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

0

കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പുതിയ പ്ലാന്റ് അനുവദിച്ചിരിക്കുന്നത്. കോട്ടയത്ത് പാലാ ജനറല്‍ ആശുപത്രിയിലും കൊല്ലം പാതിരപ്പള്ളി ആശുപത്രിയിലും ആലപ്പുഴ ബീച്ച്‌ ആശുപത്രിയിലുമാണ് പുതിയ പ്ലാന്റുകള്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെ മൂന്ന് പ്ലാന്റുകള്‍ അനുവദിച്ചിരുന്നു.പിഎം കെയര്‍ ഫണ്ടില്‍ നിന്നാണ് പുതിയ പ്ലാന്റുകള്‍ക്കുള്ള തുക അനുവദിച്ചിരിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലവും സൗകര്യങ്ങളും കണ്ടെത്തി ഉടന്‍ സ്ഥാപിക്കണം. ഈ മാസം 31നകം പ്ലാന്റ് കമ്മീഷന്‍ ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ആവശ്യമുള്ള രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്പറ്റ ഫാത്തിമ ആശുപത്രിയിലാണ് പുതുതായി ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനം ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ അയല്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച്‌ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

You might also like

Leave A Reply

Your email address will not be published.