ലക്ഷദ്വീപ് വിഷയത്തില്‍ നടന് മമ്മൂട്ടി പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ
മന്ത്രിയായിരുന്നപ്പോള്‍ വിശ്വാസപരമായ കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടിക്ക് ഉത്സാഹമായിരുന്നു.എന്നാല്‍ ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്ബോള്‍ അത്ഭുതം തോന്നുന്നു – ഫാത്തിമ തഹ് ലിയ കുറിച്ചു.കഴിഞ്ഞദിവസം ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിക്കാത്തതിന് മമ്മൂട്ടിക്ക് ലക്ഷദ്വീപ് സ്വദേശിയും വ്ലോഗറുമായ മുഹമ്മദ് സാദിഖ് തുറന്ന കത്ത് എഴുതിയിരുന്നു. മമ്മൂട്ടിക്ക് ആദ്യപ്രതിഫലം നല്‍കിയത് തങ്ങളാണെന്ന് ഓര്‍മിപ്പിച്ചാണ് സമൂഹ മാധ്യമത്തില്‍ കത്ത് പോസ്റ്റ് ചെയ്തത്. ഇതിന് ആധാരമായി ചൂണ്ടിക്കാട്ടുന്നത് മമ്മൂട്ടിതന്നെ ഏതാനും വര്‍ഷം മുമ്ബ് ഒരു പ്രസിദ്ധീകരണത്തില്‍ നല്കിയ ലേഖനത്തിലെ വാചകങ്ങളാണ്.’അന്ന് ലക്ഷദ്വീപില്‍നിന്നുള്ള ധാരാളം വിദ്യാര്‍ഥികള്‍ മഹാരാജാസില്‍ പഠിച്ചിരുന്നു. അവര്‍ക്കൊരു സംഘടനയുണ്ട്-ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷന്. അതിെന്റ ആഭിമുഖ്യത്തില്‍ കോളജില്‍ വെച്ചൊരു പരിപാടി നടന്നു. ദ്വീപിലെ ചില നാടന്കലാരൂപങ്ങളാണ് അവതരിപ്പിച്ചത്. അവതരണത്തോടനുബന്ധിച്ച അനൗണ്‍സ്മെന്റ് നടത്തിയത് ഞാനായിരുന്നു.10 രൂപയും ബിരിയാണിയുമായിരുന്നു പ്രതിഫലം’.മമ്മൂട്ടി എഴുതിയ ഈ വാചകം എടുത്തുപറഞ്ഞാണ് ആദ്യപ്രതിഫലം സാദിഖ് ഓര്‍മിപ്പിക്കുന്നത്. കേരളം മൊത്തം ലക്ഷദ്വീപിനൊപ്പം നില്ക്കുന്ന അവസരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അങ്ങയുടെയും മകെന്റയും പിന്തുണ ആഗ്രഹിക്കുന്നത് തെറ്റാണോ എന്നും സാദിഖ് ചോദിക്കുന്നു.