ബാലുശേരിയില്‍ ധര്‍മ്മജന്‍ ഏറെ പിന്നില്‍

0

കോഴിക്കോട്: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചലച്ചിത്ര താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി പതിനായിരത്തിലധികം വോട്ടിന് പിന്നിലാണ്. ഇവിടെ സിപിഎമ്മിന്റെ സച്ചിന്‍ ദേവ് 12,209 വോട്ടുകള്‍ക്ക് മുന്നിലാണ്.2011ലും 2016ലും സിപിഎമ്മിലെ പുരുഷന്‍ കടലുണ്ടിയാണ് ഇവിടെ വിജയിച്ചത്. 2016ല്‍ ഇടത് മുന്നണിയുടെ വിജയ മാര്‍ജിന്‍ 15,464 ആയിരുന്നു. 2011ല്‍ 9000ലധികമായിരുന്നു.വോട്ടിംഗ് ആരംഭിച്ച സമയത്ത് അല്‍പനേരം മുന്നില്‍ നിന്ന ശേഷമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഇത്തവണ പിന്നില്‍ പോയത്. പിന്നീട് സച്ചിന്‍ ദേവില്‍ നിന്ന് ലീഡ് തിരികെ പിടിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല.

You might also like

Leave A Reply

Your email address will not be published.