കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി

0

ഇതിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളിലും പുറത്തും കോവിഡ് വാക്്‌സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച വിശദമായ നടപടിക്രമങ്ങള്‍ പുറത്തിറക്കി.വാക്‌സിനേഷനായി കേന്ദ്രങ്ങളില്‍ തിരക്ക് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്കും സ്വകാര്യ ആശുപത്രികളില്‍ ആദ്യ ഡോസ് എടുത്ത് രണ്ടാം ഡോസ് ലഭിക്കാത്തവര്‍ക്കും പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. എം.ജി. ശിവദാസ് അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ കോവിഡ് വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

1. ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ മാത്രമേ വാക്‌സിനേഷനുണ്ടാകൂ. വാക്‌സിന്‍ നല്‍കേണ്ട ആശുപത്രി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിലാണെങ്കില്‍ സമീപത്തെ ഒരു ഔട്ട്‌റീച്ച്‌ കേന്ദ്രത്തില്‍ വെച്ച്‌ വാക്‌സിനേഷന്‍ നല്‍കുന്നതായിരിക്കും. ഇതിനായി ഒരു കേന്ദ്രം കോവിഡ് വാക്‌സിന്‍ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പ്രകാരം ക്രമീകരിക്കും.

2.വാക്‌സിനേഷന്‍ സെന്ററുകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് മണിക്കൂറില്‍ പരമാവധി 20 പേര്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുക. വാര്‍ഡ് അംഗം, ആശ വര്‍ക്കര്‍, ഫീല്‍ഡ് സ്റ്റാഫ്, ഹെല്‍ത്ത് വൊളന്റിയര്‍, പാലിയേറ്റീവ് നഴ്‌സ് എന്നിവരാണ് വാക്‌സിനെടുക്കാനുള്ളവരെ മൊബിലൈസ് ചെയ്യേണ്ടത്. ഇവര്‍ക്ക് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടൈം സ്ലോട്ടാണ് അനുവദിക്കുക. നിശ്ചിത സമയത്ത് കേന്ദ്രത്തിലെത്തി വാക്‌സിനെടുത്ത് മടങ്ങണം.

3.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്താനോ സ്‌പോട്ട് അലോട്ട്‌മെന്റോ ഉണ്ടായിരിക്കുന്നതല്ല. മുന്‍ഗണനാക്രമം അനുസരിച്ചാണ് വാക്‌സിന്‍ വിതരണം നടത്തുക.

4.സെക്കന്‍ഡ് ഡോസ് എടുക്കാനുള്ളവര്‍ക്കാണ് മുന്‍ഗണന. ഇതില്‍ തന്നെ ആദ്യ ഡോസ് എടുത്ത് 55 ദിവസത്തിനു മുകളിലുള്ളവര്‍ക്കാണ് ആദ്യ പരിഗണന. ആദ്യ ഡോസിനു ശേഷം 50-55 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് രണ്ടാമത്തെ പരിഗണന. ആദ്യ ഡോസ് കഴിഞ്ഞ് 42-49 വരെ ദിവസം കഴിഞ്ഞവരെയാണ് പിന്നീട് പരിഗണിക്കുക. രണ്ടു പേര്‍ക്ക് ഒരേ തീയതി ഡ്യൂ ഡേറ്റ് ആയി വാല്‍ പ്രായം കൂടിയ വ്യക്തിക്ക് മുന്‍ഗണന നല്‍കും.
ആദ്യ ഡോസ് എടുക്കാത്ത മുതിര്‍ന്ന പൗരന്മാരാണ് മുന്‍ഗണനാ ക്രമത്തില്‍ അടുത്തത്.

ഇവര്‍ക്ക് വാക്‌സിന്‍ നല്‍കില്ല

കോവിഡ് പോസിറ്റീവായി ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍, കോവിഡ് പോസിറ്റീവായവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട് ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍, യാത്ര കഴിഞ്ഞെത്തി ഹോം ക്വാറന്റൈനില്‍ കഴിയുവര്‍, പനി മറ്റ് രോഗലക്ഷണങ്ങളുളളവര്‍, മറ്റേതെങ്കിലും പകര്‍ച്ചവ്യാധികളുള്ളവര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതല്ല.

പട്ടിക തയാറാക്കും

മേല്‍പ്പറഞ്ഞ നിബന്ധനകള്‍ക്ക് വിധേയമായി വാക്‌സിനെടുക്കാനുള്ളവരുടെ ലിസ്റ്റ് തയാറാക്കും. വാര്‍ഡ് അംഗം/ആശ/ഫീല്‍ഡ് സ്റ്റാഫ്/ഹെല്‍ത്ത് വൊളന്റിയര്‍/പാലിയേറ്റീവ് നഴ്‌സ് എന്നിവരാണ് വാര്‍ഡ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് തയാറാക്കേണ്ടത്. ഇവരെ ഫോണില്‍ ബന്ധപ്പെട്ട് നിശ്ചിത ടൈം സ്ലോട്ട് അറിയിക്കുകയും അതാത് കേന്ദ്രങ്ങളില്‍ എത്താന്‍ നിര്‍ദേശിക്കുകയും ചെയ്യും.മെഡിക്കല്‍ ഓഫീസര്‍, മേയര്‍/നഗരസഭാ ചെയര്‍മാന്‍/പഞ്ചായത്ത് പ്രസിഡന്റ്, ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, അതാത് വാര്‍ഡ് അംഗം/കൗസിലര്‍ എന്നിവരടങ്ങുന്ന നാലംഗ സമിതി ലിസ്റ്റ് പരിശോധിച്ച്‌ മുന്‍ഗണനാ ക്രമം അനുസരിച്ചാണ് വാക്‌സിനേഷന്‍ നടക്കുതെന്ന് ഉറപ്പാക്കും.

കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത്

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ്. തിരക്ക് ഒഴിവാക്കി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും വാക്‌സിനേഷന്‍.ജനസംഖ്യ, രണ്ടാം ഡോസ് എടുക്കാനുള്ളവരുടെ എണ്ണം, സ്ഥാപനത്തിന്റെ വാക്‌സിന്‍ ശേഷി എന്നിവയുടെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ ലഭ്യതയ്ക്ക് വിധേയമായിട്ടായിരിക്കും ആശുപത്രികള്‍ക്ക് വാക്‌സിന്‍ അലോട്ട് ചെയ്യുക.വാക്‌സിനേഷന്‍ പ്രക്രിയ സുഗമമായി നിര്‍വഹിക്കുന്നതിന് പോലീസിന്റെ സംരക്ഷണവും ഓരോ കേന്ദ്രത്തിലുമുണ്ടാകും. വാക്‌സിന്‍ ലഭ്യമായ ആശുപത്രിയിലെത്തി വാക്‌സിനെടുക്കാവുന്നതാണ്. ക്യൂ നില്‍ക്കാനോ തിരക്കുണ്ടാക്കാനോ അനുവദിക്കില്ല. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും വാക്‌സിനേഷന്‍.സ്വകാര്യ ആശുപത്രികളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ്, ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സ്, 45 വയസിനു മുകളിലുള്ളവര്‍ എന്നീ വിഭാഗത്തിലുള്ള ഏപ്രില്‍ 30 നോ അതിനു മുന്‍പോ സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആദ്യ ഡോസ് എടുത്തിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ കോവിഡ് വാക്‌സേനിഷന്‍ കേന്ദ്രങ്ങളില്‍ നി് രണ്ടാമത്തെ ഡോസ് സൗജന്യമായി എടുക്കാവുന്നതാണ്. ഈ വിഭാഗത്തിലുളളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്.

1. കോവിഡ് വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഏതെങ്കിലും ഒരു കേന്ദ്രം കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കുന്നതിനാണ് തയാറെടുക്കുന്നത്. ഒരു സ്വകാര്യ ആശുപത്രിക്ക് രണ്ട് മണിക്കൂര്‍ വീതമുള്ള ടൈം സ്ലോട്ട് അനുവദിക്കും. ഒരു ആശുപത്രിക്ക് രണ്ടാം ഡോസ് എടുക്കാനുള്ള 50 പേര്‍ എന്ന രീതിയില്‍ 200 പേര്‍ക്ക് ഒരു ദിവസം വാക്‌സിന്‍ നല്‍കും.

2.രാവിലെ 9 മുതല്‍ 11 വരെ, 11-1, 1-3, 3-5 എന്നിങ്ങനെയുള്ള ടൈം സ്ലോട്ടുകളില്‍ മേല്‍ സൂചിപ്പിച്ച 50 പേരെ രണ്ടാം ഡോസിനായി സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്രത്തിലെത്തിക്കാം. ഓരോ ആശുപത്രിക്കുമുള്ള ടൈം സ്ലോട്ട് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ മുന്‍കൂട്ടി അറിയിക്കുന്നതാണ്.

3. മുന്‍ഗണനാ പ്രകാരമായിരിക്കണം വാക്‌സിനേഷന്‍ എടുക്കാനുള്ളവരെ നിശ്ചയിക്കേണ്ടത്. സെക്കന്‍ഡ് ഡോസ് എടുക്കാനുള്ളവര്‍ക്കാണ് മുന്‍ഗണന. ഇതില്‍ തന്നെ ആദ്യ ഡോസ് എടുത്ത് 55 ദിവസത്തിനു മുകളിലുള്ളവര്‍ക്കാണ് ആദ്യ പരിഗണന. ആദ്യ ഡോസിനു ശേഷം 50-55 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് രണ്ടാമത്തെ പരിഗണന. ആദ്യ ഡോസ് കഴിഞ്ഞ് 42-49 വരെ ദിവസം കഴിഞ്ഞവരെയാണ് പിന്നീട് പരിഗണിക്കുക.
രണ്ടു പേര്‍ക്ക് ഒരേ തീയതി ഡ്യൂ ഡേറ്റ് ആയി വന്നാല്‍ പ്രായം കൂടിയ വ്യക്തിക്ക് മുന്‍ഗണന നല്‍കും.

ഇവര്‍ക്ക് വാക്‌സിന്‍ നല്‍കില്ല

കോവിഡ് പോസിറ്റീവായി ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍, കോവിഡ് പോസിറ്റീവായവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട് ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍, യാത്ര കഴിഞ്ഞെത്തി ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍, പനി മറ്റ് രോഗലക്ഷണങ്ങളുളളവര്‍, മറ്റേതെങ്കിലും പകര്‍ച്ചവ്യാധികളുള്ളവര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതല്ല.

കോവാക്‌സിന്‍ വിതരണം

സ്വകാര്യ ആശുപത്രികളില്‍ കോവാക്‌സിന്‍ ആദ്യ ഡോസ് എടുത്തിട്ടുള്ളവര്‍ രണ്ടാം ഡോസിനായി ബുധന്‍, ഞായര്‍ ഒഴികെയുള്ളവര്‍ക്ക് എല്ലാ ദിവസവും ഇടപ്പള്ളി ഫാമിലി ഹെല്‍ത്ത് സെന്ററില്‍ നിന്ന് വാക്‌സിന്‍ നല്‍കുന്നതാണ്.പ്രധാന താലൂക്ക് ആശുപത്രികള്‍, ജനറല്‍ ആശുപത്രി മുവാറ്റുപുഴ, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ മെയ് 15 മുതല്‍ എല്ലാ ശനിയാഴ്ചയും വാക്‌സിന്‍ ലഭിക്കുന്നതാണ്.തദ്ദേശ സ്ഥാപനത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലായിരിക്കും, സ്വകാര്യ ആശുപത്രികളില്‍ നിന്ന് ആദ്യ ഡോസ് വാക്‌സിനെടുക്കുകയും രണ്ടാം ഡോസ് ലഭിക്കാതിരിക്കുകയും ചെയ്തവര്‍ക്കായുള്ള വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുക.ജില്ലയില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ല.

You might also like

Leave A Reply

Your email address will not be published.