കോവിഡ് , മരണപ്പെടുന്നവരുടെ സംസ്കാരം സൗജന്യമായി ചെയ്തു കൊടുക്കണം; സോനു സൂദ്

0

നിരവധി ജനങ്ങളാണ് ദിവസേന മരണമടയുന്നത്. ഇങ്ങനെ മരിക്കുന്നവരുടെ സംസ്‍കാരം സര്‍ക്കാര്‍ സൗജന്യമായി ചെയ്യണമെന്ന് അഭ്യര്‍ഥിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സോനു സൂദ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് താരം ഈ കാര്യം ആവശ്യപ്പെട്ടത്. ബന്ധുജനങ്ങളുടെ സംസ്കാരം നടത്താന്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്ന നിരവധിയാളുകളാണ് നമുക്ക് ചുറ്റുമുള്ളത്. സൗജന്യമായി ചെയ്തു നല്‍കിയാല്‍ അവര്‍ക്ക് ഉറ്റവരുടെ കര്‍മങ്ങള്‍ കൃത്യമായി നടത്താന്‍ കഴിയുമെന്നും താരം പറഞ്ഞു. ആദ്യം മുതലേ കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി നിരവധി സഹായപ്രവര്‍ത്തനങ്ങള്‍ ചെയ്ത താരം നേരത്തെ കോവിഡ് ബാധിച്ച്‌ മരണപ്പെടുന്നവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്തു നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു നിന്ന് ഇത് പ്രവര്‍ത്തികമാക്കാം എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പങ്കു വെച്ചത്.

https://www.instagram.com/tv/COUn3d1Aamd/?utm_source=ig_web_copy_link

You might also like

Leave A Reply

Your email address will not be published.