എന്‍.ഇ.എഫ്​.ടി(നാഷണല്‍ ഇലക്​ട്രോണിക്​ ഫണ്ട്​ ട്രാന്‍സഫര്‍) വഴിയുള്ള പണമിടപാടുകള്‍ തടസപ്പെടുമെന്ന്​ ആര്‍.ബി.ഐ

0

New Delhi : ഇന്ന്​ രാത്രി മുതല്‍ ഞായറാഴ്ച ഉച്ച വരെയാണ്​ സേവനങ്ങള്‍ തടസപ്പെടുകയെന്ന്​​ ആര്‍.ബി.ഐ വ്യക്​തമാക്കി. അത്യാവശ്യ ഇടപാടുകള്‍ക്ക്​ ആര്‍.ടി.ജി.എസ്​ ഉപയോഗിക്കാമെന്നും ആര്‍.ബി.ഐ അറിയിച്ചു.എന്‍.ഇ.എഫ്​.ടി സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികളാണ്​ പുരോഗമിക്കുന്നത്​. ഇതിനാലാണ്​ സേവനം തടസപ്പെടുന്നതെന്ന്​ ആര്‍.ബി.ഐ പുറത്തിറക്കിയ പ്രസ്​താവനയില്‍ പറയുന്നു. ഇതേ രീതിയില്‍ ആര്‍.ടി.ജി.എസ്​ സേവനത്തിന്‍റെ സാ​ങ്കേതിക മാറ്റവും നേരത്തെ നടപ്പാക്കിയിരുന്നുവെന്ന്​ ആര്‍.ബി.ഐ അറിയിച്ചു.സേവനം തടസപ്പെടുന്ന വിവരം എല്ലാ ബാങ്കുകളും ഉപയോക്​താക്കളെ അറിയിക്കണം. ഇതിന്​ പിന്നാലെ പൊതുമേഖല ബാങ്കായ എസ്​.ബി.ഐ ഉള്‍പ്പടെയുള്ളവര്‍ സേവനം തടസപ്പെടുമെന്ന്​ അറിയിച്ച്‌​ രംഗത്തെത്തി.

You might also like

Leave A Reply

Your email address will not be published.